|    Oct 23 Mon, 2017 2:52 am

വണ്‍ മില്യണ്‍ ഗോള്‍: ചെങ്കള പഞ്ചായത്തും നായന്മാര്‍മൂല സ്‌കൂളും പുരസ്‌കാരം ഏറ്റുവാങ്ങി

Published : 9th October 2017 | Posted By: fsq

 

കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന്റെ പ്രചരണാര്‍ഥം കേരള കായിക വകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച വണ്‍ മില്യണ്‍ ഗോള്‍ ജേതാക്കളെ ആദരിച്ചു. കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍, പഞ്ചായത്ത് തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ചെങ്കള പഞ്ചായത്തിനുള്ള ഉപഹാരം കായിക മന്ത്രി എ സി മൊയ്തീനില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലീമും സ്‌കൂള്‍ തലത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗോളടിച്ച നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുള്ള ഉപഹാരം അധ്യാപകന്‍ പി ഐ എ ലത്തീഫും ഏറ്റുവാങ്ങി. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, ഒളിംപ്യന്‍ മേഴ്‌സിക്കുട്ടന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയ കുമാര്‍, എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സാക്കിര്‍ ഹുസയ്ന്‍, ചെങ്കള പഞ്ചായത്ത് അംഗം എന്‍ എ താഹിര്‍, ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ് സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക