|    Oct 23 Tue, 2018 12:40 pm
FLASH NEWS

വണ്‍ മില്യണ്‍ ഗോള്‍ : ഗോളടിക്കാന്‍ ജില്ലയില്‍ 176 കേന്ദ്രങ്ങള്‍

Published : 24th September 2017 | Posted By: fsq

 

ആലപ്പുഴ: കൊച്ചിയടക്കം വേദിയായി രാജ്യം ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രചാരണാര്‍ഥം നടക്കുന്ന ‘വണ്‍ മില്യണ്‍ ഗോള്‍’ പരിപാടിയില്‍ നാലു മണിക്കൂര്‍ കൊണ്ട് രണ്ടു ലക്ഷം ഗോളുകള്‍ അടിച്ച് ജില്ല കാല്‍പ്പന്തുകളിയോടുള്ള പ്രണയം പ്രകടമാക്കും.  27നു ജില്ലയില്‍ 176 കേന്ദ്രങ്ങളിലാണ് ഗോളടിക്കാന്‍ സജ്ജമാക്കിയിട്ടുള്ളതെന്ന്്            ജില്ലാ കലക്ടര്‍ ടിവി അനുപമ അറിയിച്ചു.   27ന് വൈകീട്ട് മൂന്നു മുതല്‍ ഏഴുവരെ നടക്കുന്ന പരിപാടി ഗ്രാമപ്പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തിലാണ് അതതിടങ്ങളില്‍ സംഘടിപ്പിക്കുക. ഓരോ കേന്ദ്രത്തിലും രണ്ടു വോളന്റിയര്‍മാരുണ്ടാവും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍, യുവജനക്ഷേമബോര്‍ഡ്, നെഹ്‌റു യുവകേന്ദ്ര, ജനപ്രതിനിധികള്‍, ക്ലബുകള്‍, എന്‍എസ്എസ്, സ്റ്റുഡന്റ് പോലിസ് കാഡറ്റ്, എന്‍സിസി, വിവിധ സംഘടനകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, കായികതാരങ്ങള്‍ എന്നിവര്‍ പങ്കാളികളാവും. കായിക-യുവജന കാര്യാലയത്തിന്റെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുക.ഒരു മിനിറ്റില്‍ കുറഞ്ഞത് നാലു ഗോള്‍ അടിക്കുകയാണ് ലക്ഷ്യം. രജിസ്റ്റര്‍ ചെയ്ത ഓരോ കേന്ദ്രത്തിലും ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ വോളന്റിയറെ നിയോഗിക്കും. ജില്ലയില്‍നിന്നുള്ള നാലു മന്ത്രിമാരും പ്രതിപക്ഷനേതാവും എംപിമാരും എംഎല്‍എമാരുമടക്കം എല്ലാ ജനപ്രതിനിധികളും പരിപാടിയുടെ ഭാഗമാവും. 27ന് വൈകീട്ട് മൂന്നിന് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ധനകാര്യ വകുപ്പു മന്ത്രി ഡോ. റ്റിഎം തോമസ് ഐസക്കും ഇവിടെ പങ്കാളിയാകും. ജില്ലയില്‍ പരിപാടിയില്‍ പങ്കെടുത്ത് ഗോള്‍ അടിക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു പേര്‍ക്ക് ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി കൊച്ചിയില്‍ നടക്കുന്ന ഒരു മല്‍സരം കാണാന്‍ അവസരം ലഭിക്കും. ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിക്കുന്ന പഞ്ചായത്ത്, നഗരസഭ, സ്‌കൂള്‍, കോളജ് എന്നിവയ്ക്ക് ഉപഹാരങ്ങള്‍ ലഭിക്കും.പരിപാടിയുടെ സംഘാടനത്തിനായി ജില്ലാതലത്തില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കണ്‍വീനറുമായ സമിതി രൂപീകരിച്ചു.കലക്ടറേറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ടി വി അനുപമ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. നിമ്മി അലക്‌സാണ്ടര്‍, സെക്രട്ടറി ജി സുധീഷ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss