|    Oct 24 Wed, 2018 8:24 am
FLASH NEWS

വണ്‍മില്യണ്‍ ഗോള്‍ : ജില്ലയില്‍ 3.8 ലക്ഷം ഗോളുകളടിക്കും

Published : 19th September 2017 | Posted By: fsq

 

മലപ്പുറം: ഫിഫ അണ്ടര്‍ 17 ലോക കപ്പ് ഫുട്‌ബോളിന്റെ പ്രചരണാര്‍ത്ഥം 27 ന് ജില്ലയില്‍ നടക്കുന്ന വണ്‍മില്യണ്‍ ഗോള്‍  പരിപാടിയില്‍ 3,08,000 ലക്ഷം ഗോളുകള്‍ അടിക്കുന്നതിന് പദ്ധതി തയ്യാറാക്കി. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കായിക യുവജനകാര്യാലയത്തിന്റെയും നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഫിഫ വേള്‍ഡ് കപ്പിനെ കുറിച്ച് പെതുജനങ്ങള്‍ക്ക് താല്‍പര്യമുണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒരു ഗ്രാമപഞ്ചായത്തില്‍ നിന്ന് 2000 ഗോളുകളും മുന്‍സിപ്പാലിറ്റിയില്‍ നിന്ന് പതിനായിരം ഗോളുകളും  അടിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കുന്നത്. വൈകിട്ട് മൂന്ന് മണി മുതല്‍ ഏഴുമണി വരെയുള്ള സമയങ്ങളില്‍ സ്‌കൂള്‍, കോളജ്, പൊതു സ്വകാര്യസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ ഇതിനായി ഗോള്‍ പോസ്റ്റുകള്‍ തയ്യാറാക്കും. സാധാരണ പെനാല്‍റ്റി ക്വിക്ക് അളവിലാണ് ഗോള്‍ ക്വിക്കിനായി അനുവദിക്കുക. ഒരു വ്യക്തിക്ക് ഒരു ഗോള്‍മാത്രമേ അടിക്കാനാകൂ. ഗോള്‍ കീപ്പര്‍ ഉണ്ടാകില്ല. സെവന്‍സ്, നിശ്ചിത അളവില്‍ ഇലവന്‍സ് , ഫൈവ്‌സ് പോസ്റ്റുകള്‍ ഇതിനായി തയ്യാറാക്കും. ഏറ്റവും കൂടുതല്‍ ഗോളുകളടിക്കുന്ന പഞ്ചായത്ത് , മുന്‍സിപ്പാലിറ്റി ,സ്‌കൂള്‍ ,കോളേജ് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കും . ഇവരില്‍ നിന്ന് നറുക്കിട്ടെടുത്ത് ലഭിക്കുന്ന രണ്ടു പേര്‍ക്ക് ജില്ലയില്‍ നിന്ന് സൗജന്യമായി ഫിഫവേള്‍ഡ് കപ്പ് കാണുന്നതിന്  അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ീിലാശഹഹീിഴീമഹുെീൃളേീഹശീ.ശി വെബ്‌സൈറ്റില്‍ ലഭിക്കും.  പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ജില്ലാ കലക്ടര്‍ ചെയര്‍മാനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കണ്‍വിനറുമായി സമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്.വണ്‍ മില്യണ്‍ ഗോള്‍ പദ്ധതിയുടെ പ്രചരണം നല്‍കുന്നതിന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ 22ന് ഫുട്‌ബോള്‍ പ്രദര്‍ശന മത്സരങ്ങള്‍ നടക്കും. കോട്ടപ്പടി സ്‌റ്റേഡിയത്തില്‍ വൈകിട്ട് നാലുമണി മുതല്‍ നടക്കുന്ന മത്സരങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരും പ്രമുഖ വെറ്ററന്‍ കളിക്കാരും നെഹ്രുയുവകേന്ദ്രയും യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡും ഏറ്റുമുട്ടും. ഇതിനു പുറമെ വള്ളിക്കുന്നില്‍ വനിതാ ഫുട്‌ബോള്‍മത്സരവും നടത്തും. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇതിന്റെ ഭാഗമായി മത്സരങ്ങള്‍ നടത്തും.ഇതു സംബന്ധിച്ച് ഡിടിപിസി ഹാളില്‍ നടന്ന യോഗത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഷംസുദീന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ്‌ചെയര്‍മാന്‍ പി സെയ്ദ് , എന്‍വൈകെ ജില്ലാ കോഓഡിനേറ്റര്‍ പി കുഞ്ഞു മുഹമ്മദ് , യുവജനബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേററര്‍ രഞ്ജിത്ത് മാമ്പ്ര, എന്‍എസ്എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് അഷറഫ് , ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി ഗീത, സ്‌പോര്‍ട്‌സ് ഓഫീസര്‍ പി എച്ച് ബീരാന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss