|    Jun 25 Mon, 2018 4:16 am
FLASH NEWS

വണ്ണപ്പുറത്ത് ട്രാഫിക് പരിഷ്‌കരണം

Published : 16th January 2017 | Posted By: fsq

 

വണ്ണപ്പുറം: വണ്ണപ്പുറത്ത് ട്രാഫിക് പരിഷ്‌കരണം. പഞ്ചായത്തിലെ ട്രാഫിക്ക് അൈഡ്വസറി കമ്മിറ്റി പ്രസിഡന്റ് ലിസി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്ത്ത്.തൊടുപുഴ ഭാഗത്തു നിന്നു വരുന്ന ബസുകളും വണ്ണപ്പുറം ഭാഗത്തു നിന്ന് പോകുന്ന ബസുകളും കാളിയാര്‍ ബസ് സ്റ്റാന്‍ഡില്‍ കയറി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണമെന്നും കാളിയാര്‍ ഭാഗത്തു നിന്നു വരുന്ന ബസുകള്‍ പ്ലാന്റേഷന്‍ കവലയില്‍ പ്രത്യേകം മാര്‍ക്ക് ചെയ്ത ഭാഗത്ത് നിറുത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുണമെന്നും തീരുമാനിച്ചു. കാളിയാറില്‍ നിന്നു മൂവാറ്റുപുഴ,കോതമംഗലം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ എസ്എന്‍എം ഹൈസ്‌കൂളിന് മുന്‍പിലുള്ള അമ്പലപ്പടി ബൈപ്പാസ് റൂട്ടിലും സഹകരണ ബാങ്കിന് മുന്‍വശത്തുള്ള വെയ്റ്റിംഗ് ഷെഡിലും യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം. തൊടുപുഴയില്‍ നിന്നുള്ള ചെറുതോണി, കട്ടപ്പന ബസുകള്‍ ബൈപ്പാസ് റോഡുവഴി അമ്പലപ്പടി ബസ് സ്റ്റാന്‍ഡില്‍ കയറി വേണം ഇനി മുതല്‍ ഹൈറേഞ്ച് ഭാഗത്തേക്ക് പോകാന്‍. വെണ്‍മണി ബസുകള്‍ക്ക് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ സ്റ്റോപ്പ് അനുവദിച്ചു.ബസുകളുടെ മത്സരയോട്ടം നിരീക്ഷിക്കാന്‍ പോലിസ് അധികാരികളെ കമ്മിറ്റി ചുമതലപ്പെടുത്തി.അതോടൊപ്പം സ്‌കൂളുകള്‍ക്ക് മുമ്പിലും ഹൈറേഞ്ച് ജംഗ്ഷനിലും രാവിലെയും വൈകിട്ടും പോലിസിനെ ഡ്യൂട്ടിയ്ക്കു നിയോഗിക്കും.16 മുതല്‍ തീരുമാനങ്ങള്‍ നിലവില്‍ വരും. അൈഡ്വസറി യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റെ കെ.എച്ച്.അസീസ്, കെ.പി. വര്‍ഗീസ്,കെ.എം. സോമന്‍,കാളിയാര്‍ എസ്‌ഐ വിഷ്ണു,പി.എസ്. സിദ്ദാര്‍ത്ഥന്‍,പി.എം. ഇല്ല്യാസ്,ടി.യു. ജോസ്,സുരേഷ് കുമാര്‍,അനില്‍ പയ്യാനിക്കല്‍,എം.ടി. ജോണി,സജി, ജോഷി എടാട്ട്,വാര്‍ഡ് മെംബര്‍മാര്‍,അസോസിയേഷന്‍ ഭാരവാഹികള്‍,കെഎസ്ആര്‍ടിസി പ്രതിനിധികള്‍,തൊഴിലാളി യൂണിയന്‍ നേതാക്കള്‍,പഞ്ചായത്ത് സെക്രട്ടറി ലൗലി ജോണ്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss