|    Oct 18 Thu, 2018 4:41 am
FLASH NEWS

വണ്ണപ്പുറം-മുണ്ടന്‍മുടി റോഡ് അറ്റകുറ്റപ്പണി നടത്തുന്നില്ല

Published : 7th September 2017 | Posted By: fsq

 

വണ്ണപ്പുറം: നൂറ് കണക്കിന്  വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ദിവസേന സഞ്ചരിക്കുന്ന വണ്ണപ്പുറം – മുണ്ടന്‍മുടി -ചേലച്ചുവട് റോഡ്  തകര്‍ന്നിട്ട് മാസങ്ങള്‍ പിന്നി്ട്ടു. എന്നിട്ടും അറ്റകുറ്റപ്പണി നടത്താത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമായി. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നും ടൂറിസ്റ്റ് കേന്ദ്രമായ ഇടുക്കി, തേക്കടി, മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് മറ്റ് ജില്ലകളില്‍ നിന്നും ഏറ്റവും എളുപ്പമാര്‍ഗ്ഗം എത്തിച്ചേരാവുന്നതുമായ  ഈ റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായി അപകടാവസ്ഥയിലാണ്.കനത്ത മഴയെ തുടര്‍ന്ന് ഇതു വഴിയുള്ള കാല്‍നടയാത്ര പോലും ദുരിതത്തിലാണ്.ഈ റോഡില്‍ കിണറിന് സമാനമായ വലിയ കുഴികള്‍ ഉള്ളതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ദിവസേന അപകടത്തില്‍ പെടാറുണ്ട്.വലിയ വാഹനങ്ങള്‍ക്കും ഇതുവഴിയുള്ള  യാത്ര ദുര്‍ഘടമായി മാറിയിരിക്കുകയാണ്.റോഡിന് നടുവിലെ വലിയ കുഴികളില്‍ വീണ് വാഹനങ്ങള്‍ തകരാറിലാവുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നത് നിത്യസംഭവമാണ്.റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികാരികള്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.റോഡ്  അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് മുസ്‌ലിം ലീഗ് മുന്നിട്ടിറങ്ങുമെന്നും പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് പി.എം. ഇല്ല്യാസ്, ജന. സെക്രട്ടറി ടി.ആര്‍. റഷീദ്  എന്നിവര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss