|    Jun 19 Tue, 2018 1:06 am
Home   >  Pravasi  >  Gulf  >  

വണ്ടൂര്‍ സംഗമം 2018

Published : 21st April 2018 | Posted By: ke

അജ്മാന്‍: വണ്ടൂര്‍ കൂട്ടായ്മയുടെ കുടംബ സംഗമം അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ അജ്മാനിലെ കറിലീവ്‌സ് റസ്റ്റാറന്റ് ഹാളില്‍ നടന്നു. വണ്ടൂര്‍ ഗവ: വി എം സി ഹൈസ്‌കൂള്‍ ഹൈടെക് ആക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ക്ലാസ്സ് റൂം കൂട്ടായ്മ സ്‌പോണ്‍സര്‍ ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഹസ്ബുള്ള മദാരി (ഒമാന്‍) നിര്‍വ്വഹിച്ചു. യൂനുസ് , ഹാരിസ് നീലാമ്പ്ര , മോഹന്‍, വിപിന്‍ , സിദ്ദീഖ്, ഷാലൂബ്, പ്രദീപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സുബൈറിന്റ നേതൃത്വത്തില്‍ നടന്ന ഗാനമേളയും അജ്‌ലാബ് ഫൈസലിന്റെ ഡബ്‌സ്മാഷും പരിപാടിക്ക് മികവ് പകര്‍ന്നു. പ്രസിഡന്റ് അബ്ദുസ്സലാം അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ ഇസ്ഹാഖ് മദാരി സ്വാഗതവും സാജിദ് .ടി കെ നന്ദിയും പറഞ്ഞു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss