|    Nov 16 Fri, 2018 6:45 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വണ്ടൂര്‍ വെള്ളാമ്പുറം റോഡിലെ തകര്‍ന്ന പാലം താല്‍ക്കാലികമായി പുനര്‍നിര്‍മിച്ചു

Published : 12th August 2018 | Posted By: kasim kzm

കാളികാവ്: പ്രളയഭീതിയുടെ പ്രതീകമായി മാറിയ വണ്ടൂര്‍ വെള്ളാമ്പുറം റോഡില്‍ ഇന്ത്യന്‍ കരസേനയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക പാലം നിര്‍മിച്ചു. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ റോഡ് തകരുന്നതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാലവര്‍ഷക്കെടുതി നേരിടാന്‍ കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ക്യാംപ് ചെയ്യുന്ന കരസേനാ വിഭാഗമാണ് വണ്ടൂരിലെത്തിയത്.
ക്യാപ്റ്റന്‍ കുല്‍ദീപ് സിങ് റാവത്തിന്റെ നേതൃത്വത്തില്‍ 30ലധികം വരുന്ന സൈനികര്‍ ശനിയാഴ്ച ഉച്ചയോടെയാണ് പ്രദേശത്തെത്തിയത്. തെങ്ങുകള്‍ മുറിച്ചുമാറ്റി പിളര്‍ന്ന റോഡിന് കുറുകെയിട്ടാണ് താല്‍ക്കാലിക നടപ്പാലമുണ്ടാക്കിയിട്ടുള്ളത്. ഇരുഭാഗത്തും കമുകുകള്‍ ഉപയോഗിച്ച് കൈവരികളും നിര്‍മിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശത്ത് നിന്ന് ഭാരമുള്ള തെങ്ങുകള്‍ യന്ത്ര സഹായമില്ലാതെയാണ് റോഡിന് മുകളിലെത്തിച്ചത്. ഏറെ ശ്രമകരമായ ദൗത്യത്തിന് സഹായവുമായി നാട്ടുകാരും പങ്കുചേര്‍ന്നു. വണ്ടൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വി ബാബുരാജിന്റെ നേതൃത്വത്തില്‍ പോലിസും സ്ഥലത്തുണ്ടായിരുന്നു. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവില്ലെങ്കിലും നടക്കാനുള്ള സംവിധാനമായത് സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസകരമാണ്. വണ്ടൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള സമാന്തര പാതയാണിത്. ജില്ലയുടെ മലയോരമേഖലയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലുമുണ്ടായി വ്യാപക നാശനഷ്ടങ്ങളുണ്ടായ വ്യാഴാഴ്ചയാണ് കുത്തിയൊലിച്ചു വന്ന വെള്ളത്തില്‍ റോഡ് ഒലിച്ചുപോയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss