|    Sep 21 Fri, 2018 12:24 pm
FLASH NEWS

വണ്ടൂര്‍ പഞ്ചായത്തിലെ അഴിമതി: എസ്ഡിപിഐ മാര്‍ച്ച് നടത്തി

Published : 25th April 2018 | Posted By: kasim kzm

കാളികാവ്: അഴിമതി ആരോപിച്ച് എസ്ഡിപിഐ വണ്ടൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് വക കെട്ടിടങ്ങള്‍ ഇഷടക്കാര്‍ക്ക് കുറഞ്ഞ വാടകയ്ക്ക് നല്‍കുക, കുടിവെള്ള-മാലിന്യ വിഷയത്തില്‍ അലൂമിനിയം ഫാക്ടറിക്ക് അനുകൂല നിലപാട് സ്വീകരിക്കുക, കുടിവെള്ള പ്രശ്‌നത്തില്‍ പരാതിയുമായെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് എസ്ഡിപിഐ മാര്‍ച്ച് നടത്തിയത്്. ജില്ലാ സെക്രട്ടറി ബാബുമണി കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. സമദ് പുല്ലൂര്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ബാപ്പു ഡയമണ്ട്, അഞ്ചുല്‍ കരീം, എന്‍സിപി അംഗം അബ്ദുല്‍ നാസര്‍, ഉബൈദുല്ല കാപ്പില്‍, നിസാം കാരാപറമ്പ് സംസാരിച്ചു. അബദുല്‍ അസീസ് ശാന്തി, സമീര്‍ പള്ളിക്കുന്ന്, പി സക്കീര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss