|    Sep 21 Fri, 2018 1:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വണ്ടൂരില്‍ നിന്ന് എസ്ഡിപിഐ ആര്‍ജി ടീമെത്തി; പന്തളത്തിന് കുടിവെള്ളമായി

Published : 28th August 2018 | Posted By: kasim kzm

പന്തളം: പ്രളയത്തെ തുടര്‍ന്ന് കുടിവെള്ളം മുട്ടിയ പന്തളം നിവാസികള്‍ക്ക് ആശ്വാസമേകി മലപ്പുറം വണ്ടൂരില്‍ നിന്നുള്ള എസ്ഡിപിഐ ആര്‍ജി ടീം. പന്തളത്തെ മലിനമായ കിണറുകള്‍ വൃത്തിയാക്കിയ സംഘം പ്രദേശവാസികളുടെ പ്രശംസ പിടിച്ചുപറ്റി. മലപ്പുറം വണ്ടൂരില്‍ നിന്നെത്തിയ പത്തംഗസംഘമാണ് മൂന്നു ദിവസങ്ങളിലായി മേഖലയിലെ വീടുകളില്‍ സേവനപ്രവര്‍ത്തനം നടത്തിയത്. ചേരിക്കല്‍, മുട്ടാര്‍ ഭാഗത്തെ 50ഓളം കിണറുകളാണ് ഇവര്‍ ശുദ്ധീകരിച്ചത്.
രണ്ടു വാഹനങ്ങളിലായി ഒമ്പതു പമ്പുകളും പൈപ്പുകളുമായാണ് ഇവരെത്തിയത്. മൂന്നു ബാച്ചായി തിരിഞ്ഞായിരുന്നു സേവനം. എസ്ഡിപിഐ വണ്ടൂര്‍ മണ്ഡലത്തിലെ പ്രവര്‍ത്തകരും നേതാക്കളുമായ സക്കീര്‍ ഹുസയ്ന്‍, നജീബ് തിരുവാടി, സുനീര്‍, അബ്ബാസ്, ഇസ്മാഈല്‍, റഹീം, ജമാല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വിവിധ മേഖലയില്‍ ബിസിനസുകാരായ ഇവര്‍ ജോലിത്തിരക്കിനിടയില്‍ സമയം കണ്ടെത്തിയാണ് ഇവിടെയെത്തിയത്. ഇനിയും സേവനം ആവശ്യമുണ്ടെങ്കില്‍ ഓടിയെത്താമെന്ന ഉറപ്പു നല്‍കിയാണ് സംഘം വണ്ടൂരിലേക്കു മടങ്ങിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss