|    Jan 17 Tue, 2017 12:28 pm
FLASH NEWS

വണ്ടൂരിലേത് ലോക്കപ്പ് മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം: ചെന്നിത്തല

Published : 24th September 2016 | Posted By: SMR

കാളികാവ്: വണ്ടൂര്‍ പോലിസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെ പ്രതി മരിച്ചത് ലോക്കപ്പ് മര്‍ദനം മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം പതിനൊന്നിനാണ് വണ്ടൂര്‍ പള്ളിക്കുന്ന് സ്വദേശി പാലക്കത്തൊണ്ടി അബ്ദുല്‍ ലത്തീഫിനെ സ്റ്റേഷനിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മോഷണക്കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ വിളിപ്പിച്ച പ്രതിയുടെ കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല. കസ്റ്റഡില്‍വച്ച് മര്‍ദിച്ചതിനു തെളിവുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലത്തീഫിന്റെ കുടുംബത്തെ പ്രതിപക്ഷനേതാവ് സന്ദര്‍ശിച്ചു. സിപിഎമ്മുകാര്‍ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് മറ്റൊരു നിയമവുമാണ് കേരളത്തിലെന്നു ചെന്നിത്തല കുറ്റപ്പെടുത്തി.  സൗമ്യ വധക്കേസില്‍ ഗവണ്‍മെന്റിന്റെ പിടിപ്പുകേടാണ് ഗോവിന്ദച്ചാമിക്ക് തൂക്കു കയറില്‍ നിന്ന് രക്ഷ നല്‍കിയത്. ജിഷ വധക്കേസില്‍ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് കണ്ടെത്താത്ത ഒരു തെളിവും ഇപ്പോള്‍ ലഭിച്ചില്ല.
ലത്തീഫിന്റെ മരണം നടന്നതിനു ശേഷം പോലിസിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ട് തൊട്ടടുത്തുള്ള ലത്തീഫിന്റെ കുടംബത്തെ വിവരമറിയിക്കാന്‍ മൂന്നു മണിക്കൂര്‍ താമസിപ്പിച്ചത് എന്തിനായിരുന്നെന്ന് തുടര്‍ന്നു സംസാരിച്ച എ പി അനില്‍കുമാര്‍ എംഎല്‍എയും ചോദിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഐഎന്‍ടിയുസി പ്രസിഡന്റ് എന്‍ എ കരീം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക