|    Nov 24 Fri, 2017 4:01 am
FLASH NEWS

വണ്ടിയോടിക്കുമ്പോള്‍ ഫോണ്‍ വേണ്ട; കടുത്ത ശിക്ഷ നേരിടേണ്ടിവരും

Published : 7th August 2017 | Posted By: fsq

 

അടിമാലി:  വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിയമലംഘനം പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ വാഹനങ്ങളിലും പിന്തുടരുന്നുണ്ട്. പിടിക്കപ്പെട്ടാല്‍ ചില്ലറയിലൊതുങ്ങുന്ന പിഴയല്ല, ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യലാണു പ്രാഥമിക നടപടി. വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സുപ്രീംകോടതി നിയോഗിച്ചിട്ടുള്ള കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് “ഓപറേഷന്‍ സുരക്ഷ’ പരിശോധനയും നടപടിയും കര്‍ശനമാക്കിയിരിക്കുന്നത്. അപകടങ്ങള്‍ക്കു വഴിയൊരുക്കുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഒറ്റപ്പാലം താലൂക്കില്‍ കഴിഞ്ഞ മാസം 30 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ജോയിന്റ് ആര്‍ടിഒ അറിയിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗം. ഓവര്‍ലോഡ്, ചരക്കുവാഹനങ്ങളില്‍ യാത്രക്കാരെ കയറ്റല്‍, അപകടകരമായ അശ്രദ്ധയോടുകൂടിയ ഡ്രൈവിങ് എന്നിങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കാണു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്. വാഹനാപകടക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടും. യൂനിഫോം ധരിച്ച് ഔദ്യോഗിക വാഹനത്തില്‍ കാത്തുനില്‍ക്കുന്നവരെ കാണുമ്പോള്‍ മാത്രം നിയമം പാലിക്കുന്നവരെ പിടികൂടാനാണു സ്വകാര്യ വാഹനങ്ങളില്‍ മഫ്തിയില്‍ പരിശോധന നടത്താനുള്ള നിര്‍ദേശമെന്നും ജോയിന്റ് ആര്‍ടിഒ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക