|    Jun 20 Wed, 2018 7:04 pm
FLASH NEWS

വണ്ടിപ്പേട്ടയില്‍ മാലിന്യ നിക്ഷേപം: നാട്ടുകാര്‍ ദുരിതത്തില്‍

Published : 31st January 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: പറാല്‍-കുമരങ്കരി റോഡില്‍ വണ്ടിപ്പേട്ട ഭാഗത്ത് മാലിന്യ നിക്ഷേപം വര്‍ധിക്കുന്നതായി ആക്ഷേപം. നൂറുകണക്കിനാളുകളും വാഹനങ്ങളും ദിവസേന നിരന്തരം എത്തുന്ന തിരക്കേറിയ ഭാഗത്താണ് ഇങ്ങനെ മാലിന്യനിക്ഷേപം ശക്തമായിരിക്കുന്നത്.  ഇതേത്തുടര്‍ന്നു യാത്രക്കാര്‍ക്കുമാത്രമല്ലാ, സമീപത്തെ കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഏറുകയാണ്.  പച്ചക്കറി കടകളില്‍ നിന്നും മല്‍സ്യ-മാംസ വ്യാപാര ശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നുണ്ട്. ഇതേത്തുടര്‍ന്നു ഇവ ഭക്ഷിക്കാനായി തെരുവുനായക്കളും ഇവിടെ തമ്പടിക്കുന്നു. ഇതും യാത്രക്കാര്‍ക്കു ഭീഷണിയാവുകയാണ്. നഗരസഭ അധികൃതര്‍ എത്തി ഇവ നീക്കം ചെയ്യാറുണ്ടെങ്കിലും ചിലപ്പോള്‍ ദിവസങ്ങള്‍ വൈകാറുണ്ടെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.  ഇവിടെനിന്നുള്ള ദുര്‍ഗന്ധം കാല്‍നടക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. ഇതിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss