|    Dec 12 Wed, 2018 5:28 pm
FLASH NEWS

വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കുന്നില്ല

Published : 19th May 2018 | Posted By: kasim kzm

ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ല വണ്ടിപ്പെരിയാര്‍: തോട്ടം തൊഴിലാളികളുടേയും കര്‍ഷകരുടേയും  ഏക ആശ്രയ കേന്ദ്രമായ സാമൂഹിക ആരോഗ്യ കേന്ദ്രം നാട്ടുകാര്‍ക്ക് കാര്യമായി പ്രയോജനപ്പെടുന്നില്ല.സാമൂഹിക ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയെങ്കിലും  പഴയ സ്റ്റാഫ് പാറ്റേണ്‍ ഇതുവരെ മാറ്റാത്തതാണ് ആശുപത്രിക്കും രോഗികള്‍ക്കും വിനയാകുന്നത്.ഏഴ് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് നാല് പേരെ മാത്രമാണ് നിയമിച്ചിരിക്കുന്നത്.ഇവരില്‍ രണ്ടു പേര്‍ കോ ണ്‍ഫറന്‍സ്, ക്യാംപ് ആവശ്യങ്ങള്‍ക്കായി  മിക്കപ്പോഴും പുറത്തായിരിക്കും.
ദിവസവും എഴുന്നൂറോളം പേരാണ് ഒ പി ടിക്കറ്റില്‍ ഇവിടെ ചികിത്സ തേടിയെത്തുന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം ബ്ലോക്ക് പണികള്‍ പൂര്‍ത്തിയാക്കിയിട്ടും ജനങ്ങള്‍ക്ക് തുറന്ന് നല്‍കിയിട്ടില്ല.സ്ത്രീ ,പുരുഷ, വാര്‍ഡുകളിലായി രോഗികളെ കിടത്തി ചികില്‍സ ഉണ്ട്. കെട്ടിടം പണിതു  വര്‍ഷം കഴിഞ്ഞിട്ടും ഇത് തുറന്നു കൊടുക്കാത്തതിനാ ല്‍ രോഗികളും ജീവനക്കാരും ഒരേ പോലെ കഷ്ടപ്പെടുന്നു.അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊട്ടരക്കര-ദിണ്ഡുക്കല്‍ ദേശിയ പാതയോട് ചേര്‍ന്നാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ പരിമിത സൗകര്യങ്ങള്‍ മൂലം റോഡ് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ രാത്രി സമയം കിലോ മീറ്റര്‍ അകലെ പീരുമേട് താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ഇത് ഒരു കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആണെങ്കിലും ,കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റെറിന്റെ സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ചിട്ടില്ല .ഇപ്പോഴും ആശുപത്രിയിലെ കിടപ്പ് രോഗികളുടെ എണ്ണം 28 ആണ് .കമ്യൂണിറ്റി ഹെല്‍ത്ത് സെന്റ്‌റിന്റെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരം 7 ഡോക്ടര്‍മാരും ,14 സ്റ്റാഫ് നഴ്‌സുമാരാണ് വേണ്ടത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ഡോക്ടറില്ലാത്തതിനാ ല്‍ പെരിയാര്‍ കടുവാ സങ്കേതത്തിലെ നാലാംമൈല്‍  വനത്തില്‍ അവശനിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവിനെ കിലോമീറ്ററുകള്‍ ദൂരം യാത്ര ചെയ്ത് വനപാലകര്‍ പീരുമേട് താലൂക്ക്  ആശുപത്രിയിലാണ് എത്തിച്ചത്.
മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട ആദിവാസി യുവാവായ കുഞ്ഞുമോനാ (22)ണ് ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ ലഭിക്കാതിരുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.നാലാം മൈല്‍ വനത്തിനുള്ളില്‍ അവശനിലയി ല്‍ ആദിവാസി യുവാവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന്  വനപാലകര്‍ വനം വകുപ്പിന്റെ വാഹനത്തില്‍ പെരിയാര്‍   സാമൂഹിക  ആരോഗ്യ കേന്ദ്രത്തി ല്‍ എത്തിച്ചു.
ഡോക്ടറില്ലെന്ന മറുപടിയാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിച്ചത്.പിന്നീട് 20 കിലോമീറ്റര്‍ ദൂരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായപ്പോള്‍ ആംബുലന്‍സ് സേവനവും ലഭിച്ചില്ല.തുടര്‍ന്ന് വള്ളക്കടവ് റേഞ്ചിലെ റേഞ്ച് ഓഫിസര്‍ സുരേഷ് ബാബു ഇടപെട്ട് വനം വകുപ്പിന്റെ വാഹനത്തില്‍ പീരുമേട്ടിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss