|    Nov 18 Sat, 2017 5:36 pm
FLASH NEWS

വണ്ടിപ്പെരിയാര്‍ പുതിയപാലം നടപ്പാതയില്‍ വെള്ളക്കെട്ട്

Published : 7th August 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: നിര്‍മാണത്തിലെ അപാകത മൂലം വണ്ടിപ്പെരിയാര്‍ പുതിയ പാലത്തിന്റെ നടപ്പാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ കാല്‍നടയാത്രികര്‍ക്കു വെള്ളക്കെട്ട് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകളില്‍ വിവിധ ഇടങ്ങളിലായി വെള്ളം ഒഴുകിപ്പോവാനാവാതെ കെട്ടിക്കിടക്കുകയാണ്. രണ്ടു ദിവസത്തെ മഴ കനത്തതോടെ കാല്‍നട യാത്രികര്‍ ചളി വെള്ളത്തില്‍ ചവിട്ടി നടക്കേണ്ട അവസ്ഥയാണ്. പാലം നിര്‍മാണം നടത്തിയപ്പോള്‍ വരുത്തിയ പിഴവാണ് ഇതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുതിയ പാലം  നിര്‍മാണം പൂര്‍ത്തിയായ വേളയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കരാറുകാര്‍ നടപ്പാതയിലെ ചരിഞ്ഞ ഭാഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍ രണ്ടാമത് ചെയ്ത ഈ കോണ്‍ക്രീറ്റ് മുഴുവന്‍ ഒലിച്ചു പോയ നിലയിലാണ്. െ്രെപമറി സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇത് വഴി കടന്നു പോവുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് പാലത്തിന്റെ അപ്‌റോച്ച് റോഡിലെ മണ്ണിടിഞ്ഞ് താഴ്ന്നിരുന്നു. സംരക്ഷണ ഭിത്തിയ്ക്കുള്ളില്‍ നിക്ഷേപിച്ച മണ്ണ് താഴേയ്ക്ക് ഇരുന്നു പോയതാണ് അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി താഴാന്‍ കാരണമായത്. പാലത്തിലൂടെ ഒഴുകുന്ന മഴവെള്ളം പൂര്‍ണമായും സംരക്ഷണഭിത്തിയുടെ ഭാഗത്ത് കൂടി ഒഴുകിയിറങ്ങുകയാണ് ചെയ്യുന്നത്. പാലത്തിന്റെ നടപ്പാതയോട് ചേര്‍ന്നുള്ള ഭാഗത്ത് വിള്ളല്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.  കഴിഞ്ഞ ഫെബ്രുവരിയിലാണ് പെരിയാര്‍ നദിയ്ക്ക് കുറുകെ പുതിയ പാലം നിര്‍മ്മിച്ച്  ഉദ്ഘാടനം ചെയ്തത്. അപകടാവസ്ഥയിലായ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മിച്ചിരുന്നത്. ഇനിയും പാലത്തില്‍  വെള്ളക്കെട്ട്  തുടര്‍ന്നാ ല്‍ പാലത്തിന്റെ കൂടുതല്‍ ഭാഗം അപകടത്തില്‍പ്പെടാന്‍ കാരണമാവാനും സാധ്യതയുണ്ട്. 6 കോടി 40 ലക്ഷം ചിലവഴിച്ചാണ് 104 മീറ്റര്‍ പുതിയ പാലവും അപ്രോച്ച് റോഡും നിര്‍മിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക