|    Jan 23 Mon, 2017 8:16 pm
FLASH NEWS

വണ്ടിപ്പെരിയാര്‍ ടൗണിലെ ഗതാഗത പ്രശ്‌നം;പഞ്ചായത്തധികൃതര്‍ വിളിച്ച യോഗം പ്രഹസനമായി

Published : 1st October 2016 | Posted By: Abbasali tf

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ ടൗണിലെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗം പ്രഹസനമായി. വ്യക്തമായ രൂപരേഖകളോ പരിഹാര നിര്‍ദേശങ്ങളോ ഇല്ലാതെ യോഗം വിളിച്ചതാണ് പ്രശ്‌നമായത്.പോലിസ്, മോട്ടോര്‍ വാഹന വകുപ്പ് ,പി .ഡബ്ലു.ഡി, വനം വകുപ്പ്, വൈദ്യുത വകുപ്പ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍, വ്യാപാരികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചാണ് യോഗം വിളിച്ചത്. എന്നാല്‍ യോഗത്തില്‍ ഗതാഗത കുരുക്കിനു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ശബരിമല മണ്ഡലകാലത്തിന് രണ്ട് മാസം മാത്രമാണ് ഇനിയുള്ളത്. പാലത്തിന് വീതി ഇല്ലാത്തതും ഓട്ടോ റിക്ഷകളുടെ അശാസ്ത്രീയ പാര്‍ക്കിങുമാണ് ഗതാഗതാ കുരുക്കിന് കാരണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.പഞ്ചായത്തിന് സ്വന്തമായി ഓട്ടോ സ്റ്റാന്‍ഡ് നിര്‍മിച്ച് നല്‍കാന്‍ സ്ഥലമില്ലാത്തതാണ് തടസമായി .നിലവില്‍ 185ഓട്ടോകള്‍ക്ക് പഞ്ചായത്ത് പെര്‍മിറ്റ് നല്‍കിയിട്ടുണ്ടെങ്കിലും 250നും 300നും ഇടയിലാണ്. ബാഡ്ജും, ലൈസന്‍സും സ്റ്റാന്‍ഡ് പെര്‍മിറ്റും ഇല്ലാത്ത ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായെങ്കിലും ട്രേഡ് യൂനിയന്‍ നേതാക്കള്‍ പ്രതികരിച്ചില്ല.വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഓട്ടോ റിക്ഷകള്‍ പാര്‍ക്ക് ചെയ്യാന്‍ പഞ്ചായത്ത് നിര്‍ദേശിച്ചെങ്കിലും വ്യാപാരികള്‍ ഇതിനെ എതിര്‍ത്തു. വഴിയോര കച്ചവടക്കാരെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും പഞ്ചായത്തിന് സമാന്തര പരിഹാര മാര്‍ഗങ്ങളുണ്ടായില്ല. വികസനത്തിനെതിര് നില്‍ക്കുന്നവരെ തുറന്നു കാട്ടണമെന്ന്തൊടുപുഴ: നാടിനും ജനങ്ങള്‍ക്കും ഗുണകരമായ പ്രവര്‍ത്തികള്‍ യാഥാര്‍ഥ്യമാക്കുന്നതിന് തടസ്സം നില്‍ക്കുന്നവരെ സമൂഹമധ്യേ തുറന്നു കാട്ടാന്‍ ജനപ്രതിനിധികള്‍ രാഷ്ട്രീയത്തിനതീതമായി മുന്നോട്ട് വരണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്. വാ ര്‍ഡ് സഭകളും  കൗണ്‍സിലും അംഗീകരിച്ച പദ്ധതികള്‍ക്കു തടസ്സം നില്‍ക്കാന്‍ മുതിരുന്നവര്‍ എത്ര പ്രഗല്‍ഭരായാലും അംഗീകരിക്കാ ന്‍ യുഡിഎഫ് തയ്യാറാവരുത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക