|    Oct 24 Wed, 2018 4:57 am
FLASH NEWS

വണ്ടിപ്പെരിയാര്‍ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളുടെ ഉല്ലാസയാത്ര വിവാദമായി

Published : 16th January 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ പുല്ലുമേട്ടിലേക്കുള്ള  ഉല്ലാസയാത്ര വിവാദമാവുന്നു.പുല്ലുമേട്ടില്‍ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി എത്തിയ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ആബുലന്‍സിലാണ് അംഗങ്ങള്‍ അഞ്ചിനു പുല്ലുമേട്ടില്‍ എത്തിയത്.മല്‍സരിച്ചു മെബൈല്‍ ഫോണില്‍ പടം പകര്‍ത്തല്‍ തിരക്കിലായിരുന്നു അംഗങ്ങള്‍.മകരവിളക്ക് ദര്‍ശനത്തിന് ശേഷം  വാഹനങ്ങള്‍ക്ക് പുല്ലുമേട്ടില്‍ നിന്നും പോകുവാന്‍ അതികൃതര്‍ അനുമതി 9.45നാണ് നല്‍കിയത്.എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി എന്ന പേരില്‍ പുല്ലുമേട്ടില്‍ എത്തിയ ആബുലന്‍സ്  ഇറങ്ങിയ വാഹന നിരയില്‍ മൂന്നാമത്തെ വാഹനമായി ആബുലന്‍സ് ഇടം പിടിച്ചു.മകരവിളക്ക് കണ്ട് മലയിറങ്ങിയ പ്രായമായവരെയും,കുട്ടികളെയും  നടക്കുവാന്‍ പറ്റാത്തവരെയും ആബുലന്‍സില്‍ കയറ്റാന്‍ പോലിസ് ശ്രമിച്ചപ്പോള്‍ ആണ് പഞ്ചായത്ത് അംഗങ്ങളെ പോലിസ് കണ്ടത്.അവശരായവരെ ആബുലന്‍സില്‍ കയറ്റുവാന്‍ ശ്രമിച്ചപ്പോള്‍ പഞ്ചായത്ത് അംഗങ്ങള്‍ വിലക്കി.ഇതിനു ശേഷം  നടക്കുവാ ന്‍ കഴിയാത്തവരെ ഏറെ നേരത്തിന് ശേഷം നിരനിരയായി വന്ന പോലിസ് ബസില്‍ കയറ്റിയാണ് കോഴിക്കാനത്ത് എത്തിച്ചത്.പിന്നീട് പിന്നില്‍ വരുന്ന വാഹനത്തില്‍ നടക്കാത്തവരെ കുത്തി നിറച്ചാണ് കോഴിക്കാനത്തേക്ക് അയ്യപ്പഭക്തരെ കൊണ്ടു വന്നത്.ഇത് മൂലം ഏറെ നേരത്തിന് ശേഷം മാത്രമാണ് മറ്റ് വാഹനങ്ങള്‍ക്ക് മലയിറങ്ങുവാന്‍ കഴിഞ്ഞത്.പഞ്ചായത്ത് അംഗങ്ങളില്‍ ഭൂരിഭാഗം പേരും മദ്യലഹരിയിലായിരുന്നു എന്ന ആരോപണവും ശക്തമാണ്. സുരക്ഷാ ഭാഗമായി എത്തിയ ആബുലന്‍സില്‍ രോഗികള്‍ ഇല്ലാതിരുന്നിട്ട് പോലും കോഴിക്കാനം മുതല്‍ അമിത വേഗതയിലാണ് പോയത്.ഇതും സംശയത്തിന് ഇടയാക്കുന്നു.സംഭവത്തെ കുറിച്ച് പോലിസ് രഹസ്യ അന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss