|    Jul 26 Wed, 2017 4:23 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വണ്ടിച്ചെക്ക് കേസ്: മല്യക്കെതിരേ അറസ്റ്റ് വാറണ്ട്

Published : 7th August 2016 | Posted By: SMR

ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യക്കെതിരേ ഡല്‍ഹി കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ് ഫിഷര്‍ വിമാനത്തിന്റെ പേരില്‍ നല്‍കിയ ഒരുകോടി രൂപയുടെ ചെക്ക് മടങ്ങിയ കേസിലാണ് ഡല്‍ഹിയിലെ പട്യാലാ ഹൗസ് കോടതിയുടെ നടപടി. നവംബര്‍ നാലിന് നേരിട്ടു ഹാജരാവണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന മല്യക്ക് വാറണ്ട് ഉത്തരവ് അയച്ചുകൊടുക്കാന്‍ കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കിങ് ഫിഷര്‍ വിമാനം ഡല്‍ഹി വിമാനത്താവളം ഉപയോഗിച്ചതിന്റെ വാടകനിരക്കായി നല്‍കിയ വിവിധ ചെക്കുകള്‍ മടങ്ങിയതിനെത്തുര്‍ന്ന് 2012 ഫെബ്രുവരിയില്‍ വിമാനത്താവള അധികൃതരാണ് (ഡിഐഎഎല്‍) കോടതിയെ സമീപിച്ചത്. നിരവധി തവണ ഹാജാരാവാന്‍ ആവശ്യപ്പെട്ടിട്ടും മല്യ അനുസരിക്കാതിരുന്നതിനാലാണ് നടപടിയെന്നു മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക