വണ്ടാനം മെഡിക്കല്‍ കോളജ് : സ്വകാര്യ ആംബുലന്‍സുകളെ മാറ്റാനുള്ള ഉത്തരവിനെതിരേ പ്രതിഷേധം ശക്തം
Published : 21st March 2017 | Posted By: fsq
അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ നിന്ന് സ്വകാര്യആംബുലന്‍സുകള്‍ മാറ്റാനുള്ള സൂപ്രണ്ടിന്റെ ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാവുന്നു. സര്‍ക്കാര്‍ ആംബുലന്‍സുകള്‍ മാത്രം ഇനി മുതല്‍ ആശുപത്രി വളപ്പില്‍ കിടന്നാല്‍ മതിയെന്നും സ്വകാര്യ അംബുലന്‍സുകള്‍ ഇന്നു മുതല്‍ വെളിയില്‍ പാര്‍ക്ക് ചെയ്യണമെന്നുമാണ് പുതിയ നിര്‍ദേശം.
ഇതിന്റെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ സി ഐ ഇന്നലെ ആശുപത്രിയിലെത്തി സ്വകാര്യ ആംബുലന്‍സ് െ്രെഡവര്‍മാര്‍ക്ക് താക്കീത് നല്കി. അതേ സമയം ആശുപത്രി സൂപ്രണ്ടിന്റേയും പോലീസിന്റെയും നീക്കത്തിനെതിരെ നാട്ടുകാരും രോഗികളും പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് .
രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സന്നദ്ധ സംഘടനകളുടേയുമായി ഇരുപതോളം സ്വകാര്യ ആംബുലന്‍സുകളാണ് മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തുള്ളത്.
സര്‍ക്കാര്‍ ആംബുലന്‍സുകള്‍ രണ്ടെണ്ണം മാത്രമാണുള്ളത്. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഏക മെഡിക്കല്‍ കോളജ് ആശുപത്രി എന്ന നിലയില്‍ റോഡപകടങ്ങളില്പെടുന്നതടക്കം നിരവധി രോഗികളാണ് ദിനംപ്രതി ഇവിടെ ചികില്‍സ തേടി എത്തുന്നത്. ഇതില്‍ അത്യാസന്ന നിലയിലുള്ള രോഗികളെ മറ്റ് ജില്ലകളിലെ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞയക്കുകയാണ് പതിവ്. പലപ്പോഴും സ്വകാര്യ ആംബുലന്‍സുകളാണ് നിര്‍ധന രോഗികളടക്കമുള്ളവര്‍ക്ക് രക്ഷകരാകുന്നത്.
ട്രയിന്‍ തട്ടിയുള്ള അപകടം, തൂങ്ങിമരണം, വെള്ളത്തില്‍ അഴുകിയ മൃതദേഹം തുടങ്ങിയവയുടെ ഓട്ടത്തിനൊന്നും സര്‍ക്കാര്‍ അംബുലന്‍സുകള്‍ തയ്യാറാവില്ല.
കൂടാതെ രോഗികളോട് ഇവര്‍ തട്ടിക്കയറുന്നതും ബില്ല് നല്‍കാത്തതും പതിവാണെന്നും ആക്ഷേപം ഉണ്ട്. കൂടാതെ ആശുപത്രി സ്ഥാപിക്കുന്നതിന് വേണ്ടി വണ്ടാനത്ത് വീടും സ്ഥലവും വിട്ട് നല്കിയ ചിലരും നിത്യവൃത്തിക്ക് വേണ്ടി ആംബുലന്‍സ് െ്രെഡവറായിട്ടുണ്ട്. സൂപ്രണ്ടിന്റെ പുതിയ ഉത്തരവ് ഇവരെയൊക്കെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
ഇപ്പോള്‍ ക്രമമനുസരിച്ച് അത്യാഹിത വിഭാഗത്തിന് മുന്‍വശമാണ് സ്വകാര്യ ആംബുലന്‍സുകള്‍ ഓട്ടത്തിനായി പാര്‍ക്ക് ചെയ്തിരിക്കുന്നത് .അത്യാസന്ന നിലയിലെത്തുന്ന രോഗികള്‍ക്ക് ഇത് ഏറെ ആശ്വാസവുമാണ്.
ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ മാറി ദേശീയപാതയോരത്ത് വണ്ടിയിടാനാണ് പുതിയ ഉത്തരവെന്നാണ് െ്രെഡവര്‍മാര്‍ പറയുന്നത്.
എന്നാല്‍ രാത്രി സമയങ്ങളിലടക്കം ആംബുലന്‍സ് തേടി രോഗികളും ഏറെ വലയേണ്ടി വരുമെന്നാണ് നാട്ടുകാരും രോഗികളുടെ ബന്ധുക്കളും പറയുന്നത് അതേ സമയം മറ്റ് ആശുപത്രികളിലേത് പോലെ പോലീസ് എയ്ഡ് പോസ്റ്റുമായി ബന്ധപ്പെടുത്തി പ്രീപെയ്ഡ് ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തണമെന്നതാണ് പൊതുവെ ഉയരുന്ന ആവശ്യം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.