|    Apr 25 Tue, 2017 6:24 am
FLASH NEWS

വണ്ടാനം മെഡിക്കല്‍ കോളജില്‍ ജീവനക്കാര്‍ തമ്മിലടിച്ചു

Published : 1st December 2016 | Posted By: SMR

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയില്‍ ജീവനക്കാര്‍ തമ്മിലടിച്ചു. നേഴ്‌നിങ് അസിസ്റ്റന്റിനു പരിക്ക്. കാത്ത് ലാബിലെ നേഴ്‌സിങ് അസിസ്റ്റന്റ് പൂങ്കാവ് പാടത്തു വലിയ വീട്ടില്‍ ആന്റണി (45) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 5 ഓടെ കാത്ത് ലാബ് സ്‌റ്റോര്‍ മുറിയിലായിരുന്നു സംഭവം. രോഗികള്‍ക്ക് ആന്‍ജിയോ ഗ്രാം ചെയ്തതിനു ശേഷം ഉപകരണങ്ങള്‍ മാറ്റിവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു. സ്റ്റാഫ് നഴ്‌സ് ടിന്റോ ആണ് തന്നെ മര്‍ദിച്ചതെന്ന് ആന്റണി പറഞ്ഞു. മുതുകിനും കഴുത്തിനും മര്‍ദ്ദനമേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികില്‍സ തേടി. അതേസമയം മെഡിക്കല്‍ കോളജാശുപത്രിയിലെ ചില സീനിയര്‍ നഴ്‌സുമാരുടെയും ജീവനക്കാരുടെയും ധിക്കാരപരമായ നിലപാട് രോഗികള്‍ക്ക് ഭീഷണിയായിരിക്കുകയാണെന്നു ആരോപണമുണ്ട്. ചികില്‍സ തേടിയെത്തുന്ന നിര്‍ധന രോഗികളോട് തട്ടിക്കയറുന്നതും പതിവ് കാഴ്ചയാണ്. ആശുപത്രി അധികൃതരുടെ അനാസ്ഥക്ക് എതിരേ പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമവും ഇവര്‍ നടത്തുന്നുണ്ടെന്ന് രോഗികള്‍ പറയുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day