|    Mar 23 Thu, 2017 11:51 am
FLASH NEWS

വണ്ടര്‍ല പരിസ്ഥിതി ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍  വിതരണം ചെയ്തു

Published : 30th January 2016 | Posted By: SMR

കൊച്ചി: കേരളത്തിലെ സ്‌കൂളുകള്‍ക്കായി വണ്ടര്‍ല ഏര്‍പ്പെടുത്തിയ പരിസ്ഥിതി ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം സുരാജ് വെഞ്ഞാറമൂട് വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ കോട്ടയം കിടങ്ങൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളിന് 50,000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും, രണ്ടാംസ്ഥാനം നേടിയ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍, വയനാട് ജവഹര്‍ നവോദയ വിദ്യാലയ എന്നീ സ്‌കൂളുകള്‍ക്ക് 25, 000 രൂപയും മൂന്നാം സ്ഥാനം നേടിയ വാളക്കുളം കെഎച്ച്എംഎച്ച്എസ്എസ്, മലപ്പുറം കെവിയുപിഎസ്, തിരുവനന്തപുരം പാങ്ങോട് ശബരി സെന്‍ട്രല്‍ സ്‌കൂള്‍, ചെര്‍പ്പുളശ്ശേരി പാലക്കാട് എന്നീ സ്‌കൂളുകള്‍ക്ക് 15,000 രൂപയും നല്‍കി. ചടങ്ങില്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജോര്‍ജ് ജോസഫ്, മനോജ്കുമാര്‍, രവികുമാര്‍ എം എ സംസാരിച്ചു.

(Visited 82 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക