|    Jan 19 Thu, 2017 10:09 am

വട്ടേകാട് ചന്ദനക്കുടം നേര്‍ച്ച സമാപിച്ചു

Published : 28th February 2016 | Posted By: SMR

കടപ്പുറം: വട്ടേകാട് ശൈഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ആയിരങ്ങളെത്തി.  പ്രധാന ദിവസമായ ഇന്നലെ രാവിലെ വീട്ടുകാഴ്ചകളും ഉച്ചയ്ക്ക് താബൂത്ത് കാഴ്ചയും ജാറം അങ്കണത്തിലെത്തി.
പിന്നീട് കൊടികയറ്റ കാഴ്ച ജാറം അങ്കണത്തിലെത്തി. ഇതേസമയം, ഗജവീരന്മാര്‍ റോഡില്‍ അണിനിരന്നു.
ചാവക്കാട് സിഐ എ ജെ ജോണ്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ അബൂബക്കര്‍ ഹാജി എന്നിവര്‍ കൊടി ഉയര്‍ത്തി.
അറബന മുട്ട്, ബാന്റ്‌വാദ്യം, മുട്ടുംവിളി, ശിങ്കാരി മേളം തുടങ്ങിയവ കാഴ്ചയ്ക്ക് അകമ്പടിയായി.
കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് വട്ടേക്കാട്ടേക്ക് ഒഴുകിയെത്തിയത്. ഹരിതവിസ്മയം ആശുപത്രിപ്പടി, സ്‌നേഹ വിസ്മയക്കാഴ്ച പുതിയങ്ങാടി, റിഥം ടവര്‍ വട്ടേകാട്, അടിതിരുത്തി വര്‍ണക്കാഴ്ച, ബോയ് ലുക്ക് കേച്ചേരി, ഒരുമ ചേറ്റുവപാടം, ബോയ്‌സ് ഓഫ് നോര്‍ത്ത് വട്ടേകാട്, എസ്പിജി റീഗല്‍ നൈറ്റ്, സഫയര്‍ ഫെസ്റ്റ് വെളിച്ചണ്ണപ്പടി, ടീം എസിസി ആലുംപറമ്പ്, ഗാലന്റ് ഫെസ്റ്റ് തൊട്ടാപ്പ് തുടങ്ങിയ കാഴ്ചകളും ജാറം അങ്കണത്തിലെത്തി.
ചാവക്കാട് സിഐ എ ജെ ജോണ്‍സണ്‍, എസ്‌ഐ എം കെ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹവും മേഖലയില്‍ നിലയുറപ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക