|    Jul 22 Sun, 2018 8:29 am
FLASH NEWS

വട്ടമ്മാവില്‍ ശോഭായാത്രയ്ക്കിടെ നേരിയ സംഘര്‍ഷം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു

Published : 13th September 2017 | Posted By: fsq

 

പെരുമ്പിലാവ്: വട്ടമ്മാവില്‍ ശോഭയാത്രക്കിടെ നേരിയ സംഘര്‍ഷം. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ട് 6 മണിയോടെ കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്ര പരിസരത്തായിരുന്നു സംഭവം. ശോഭയാത്രക്കിടെ ബിജെപിയുടെ കൊടി വീശിയിത് ചോദ്യം ചെയ്തതാണെന്നും ക്ഷേത്രത്തിനികത്തേക്ക് ഇത്തരം കൊടികളുമായി പ്രവേശിക്കരുതെന്നും ആവശ്യപെടുകയുമാണുായതെന്ന് ഡിവൈഎഫ്‌വൈ പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനിടെ ചലര്‍ തങ്ങളെ തള്ളിമാറ്റാന്‍ ശ്രമിച്ചതായും ഇതിനിടെ ഇവിടെയുായിരുന്ന പൊലീസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്നുമാണ് വിശദീകരണം. എന്നാല്‍ ക്ഷേത്രത്തിലേക്ക് കയറിയ ശോഭയാത്രയിലുായിരുന്നവര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്യത്തില്‍ ആക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആരോപിച്ചു. കൊരട്ടിക്കര കുവ്വപാട്ടില്‍ ബിജു, തെക്കേക്കര സുഭാഷ്, വട്ടമ്മാവ് സ്വദേശി കിരണ്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആര്‍എസ്എസ് ജില്ലാ കാര്യവാഹക് പി.വി. ഷാജി, ബിജെപി നിയോജകമണ്ഡലം പ്രസിഡണ്റ്റ് കെ.എസ് രാജേഷ്, ബാലഗോകുലം ജില്ലാ സെക്രട്ടറി ശിവദാസന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss