|    Jul 29 Sat, 2017 12:31 am
FLASH NEWS
Home   >  Kerala   >  

വട്ടപ്പാറ ഷാജി വധം : സിപിഎം പ്രവര്‍ത്തകരുടെ ശിക്ഷ ശരിവച്ചു

Published : 6th September 2016 | Posted By: G.A.G

കൊച്ചി: ആര്‍ എസ്.എസ് പ്രവര്‍ത്തകനായ തലശേരിയിലെ വട്ടപ്പാറ ഷാജിയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്ന കേസില്‍ എട്ട് സിപിഎം പ്രവര്‍ത്തകരുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവെച്ചു. ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ കെവി ഉമേഷ് ബാബു, സി കെ അശോകന്‍, പറമ്പന്‍ പ്രമോദ്, കെ വി. ശ്രീധരന്‍, കെ സി രാജേഷ്, ഐ രാജീവന്‍, എം കെ. സുരേന്ദ്രന്‍, വടവതി അശോകന്‍ എന്ന കെ അശോകന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളുകയായിരുന്നു. 2002 നവംബര്‍ 17ന് രാത്രി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ഷാജിയെ ആക്രമിച്ച ശേഷം ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുറ്റത്തിന് പ്രതിയായ എം കെ. സുരേന്ദ്രനെ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം 15 വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. കേസില്‍ ഇവര്‍ക്കൊപ്പം സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി പാനോളി വല്‍സനെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തി ഒമ്പതാം പ്രതിയാക്കി ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും കോടതി വെറുതേ വിട്ടിരുന്നു. വല്‍സനെ വെറുതെവിട്ട നടപടിക്കെതിരെ വട്ടപ്പാറ ഷാജിയുടെ മാതാവ് വട്ടപ്പാറ ശാന്ത നല്‍കിയ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയും കോടതി പരിഗണിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക