|    Oct 20 Fri, 2017 12:59 pm
FLASH NEWS

വട്ടപ്പാറ കരിങ്കല്‍ക്വാറി വിരുദ്ധ സമരം ഏഴാം ദിവസത്തിലേക്ക്

Published : 1st August 2016 | Posted By: SMR

തൃശൂര്‍: വട്ടപ്പാറ കരിങ്കല്‍ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലയോര സംരക്ഷണസമിതി  നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിനത്തിലേയ്ക്ക്. സമരം ഒത്തുതീര്‍പ്പാക്കാന്‍ നാളെ തിരുവനന്തപുരത്ത് ഉന്നതതല ചര്‍ച്ച നടത്തും.
കരിങ്കല്‍ക്വാറികളുടെ ലൈ സന്‍സ് റദ്ദാക്കമണെന്നാവശ്യപെട്ട് സമരസമിതി അംഗം മിനി കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ ഇടപെടാത്തതിനെ തുടര്‍ന്ന് സമരക്കാരായ സ്ത്രീകള്‍ കഴിഞ്ഞ ദിവസം കലകടറുടെ ചേംബര്‍ ഉപരോധിച്ചതോടെയാണ് ചര്‍ച്ചയക്ക് വഴിയൊരുങ്ങിയത്.
സമരം രാത്രിയിലും നിണ്ടതോടെ എംഎല്‍എ അനില്‍ അക്കര കലകടറേറ്റില്‍ എത്തി. കലക്ടറേറ്റിലേക്ക് കടക്കുന്നതിന് എംഎല്‍എയെ തടഞ്ഞതോടെ എംഎല്‍എ കലകടറേറ്റിന് മുന്നില്‍ കുത്തിയിരുന്നു.
ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ എംഎല്‍എ യെ അനുനയിപ്പിച്ചു.
ഇതിനിടെ മന്ത്രി വി എസ് സുനില്‍കുമാര്‍ ഇടപെട്ട് സമരക്കാരുമായി ഫോണില്‍ ചര്‍ച്ച നടത്തുകയും നാളെ സെക്രട്ടറിയേറ്റില്‍ ഉന്നത തല ചര്‍ച്ച നടത്താമെന്ന് ഉറപ്പില്‍ കലക്ടറേറ്റിനുള്ളില്‍ സ്ത്രീകള്‍ നടത്തിവന്ന സമരം അവസാനിപ്പിക്കുകയായിരുന്നു.
നിരാഹര സമരം ആറാംദിവസം തുടരുന്ന സമരസമിതി അംഗം മിനിയെ മെഡിക്കല്‍ സംഘം പരിശോധിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക