|    Aug 19 Sat, 2017 1:34 am
FLASH NEWS

വട്ടപ്പാറയിലെ സംഘര്‍ഷം; സിപിഎം നേതാവിനെ ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധിച്ച് ബിജെപി പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു

Published : 2nd August 2017 | Posted By: fsq

 

നെടുങ്കണ്ടം: വട്ടപ്പാറയില്‍ സി.പി.എം-ബി.ജെ.പി അടിപിടിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ബി.ജെ.പി പ്രവര്‍ത്തകര്‍ നെടുങ്കണ്ടം പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. തിരുവനന്തപുരത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രകോപനപരമായ രീതിയില്‍ ബി. ജെ.പി പ്രവര്‍ത്തകന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു എന്ന് ആരോപിച്ചാണ് തിങ്കളാഴ്ച രാത്രി ഏഴോടെ വട്ടപ്പാറയില്‍ സി.പി. എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനും ഓട്ടോറിക്ഷാ െ്രെഡവറുമായ വലിയകരോട്ട് രതീഷിന്(26) പരുക്കേറ്റിരുന്നു. തലയ്ക്ക് പരുക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇദ്ധേഹത്തിന് തലക്ക് പതിനാറില്‍ പരം തുന്നികെട്ടും ദേഹമാസകലം പരിക്കുകള്‍ ഉണ്ടായിട്ടും പോലീസ് നിസ്സാര വകുപ്പുകള്‍ ചുമത്തി ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു എന്ന് ബി.ജെ. പി പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സി.പി. എം ബ്രാഞ്ച് സെക്രട്ടറി വട്ടപ്പാറ കൊച്ചുപുരയ്ക്കല്‍ ജോസി മാത്യുവിനെയാണ് തിങ്കളാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഇയാളെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. നാല് സി.പി. എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെത്തി രതീഷിന്റെ മൊഴി എടുത്തതായും മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചതായും പോലീസ് പറഞ്ഞു. പരുക്ക് ഗുരുതരമല്ലാത്തതിനാലാണ് അറസ്റ്റ് ചെയ്തയാളെ ജാമ്യത്തില്‍ വിട്ടയച്ചതെന്നും പോലീസ് പറയുന്നു. പോലീസും സി. പി.എമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് അറസ്റ്റും വിട്ടയയ്ക്കലും നടന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക