|    May 24 Wed, 2017 7:23 pm
FLASH NEWS

വട്ടം വട്ടം പപ്പടം, മേലേ സൂര്യന്‍ വട്ടത്തില്‍, താഴെ ഭൂമി വട്ടത്തില്‍

Published : 30th September 2016 | Posted By: Abbasali tf

ബേക്കല്‍: വട്ടം വട്ടം പപ്പടം മേലേ സൂര്യന്‍ വട്ടത്തില്‍, താഴെ ഭൂമി വട്ടത്തില്‍. അധ്യാപകര്‍ ചൊല്ലി കൊടുത്തപ്പോള്‍ അതേറ്റ് ചൊല്ലി അവര്‍ ആഹ്ലാദം പങ്കിട്ടപ്പോള്‍ കണ്ടുനിന്നവര്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി. തങ്ങളുടെ മക്കള്‍ ഇരുട്ടില്‍ കിടന്നും ദുരിത കിടക്കയില്‍ കിടന്നും നാള്‍ തള്ളിനീക്കേണ്ട വരല്ലെന്നും അവരും മറ്റ് കുട്ടികളെ പോലെ കളിച്ചും പൊട്ടിച്ചിരിച്ചും നടക്കേണ്ടവരാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലെ ബേക്കല്‍ ബീച്ചില്‍ അരങ്ങേറിയത്. കാറ്റിനോടും കടലിനോടും കിന്നാരം പറഞ്ഞ് ഒരു ദിനം ചെലവിട്ടപ്പോള്‍ അവര്‍ക്ക് ജീവിതത്തില്‍ കിട്ടിയ പുതിയ അനുഭവവും അറിവുമായി. ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ബിആര്‍ഡിസി)യുടെ നേതൃത്വത്തില്‍ ലോക വിനോദ സഞ്ചാര ദിനത്തോടനുബഡിച്ച് നടക്കുന്ന പരിപാടിയുടെ ഭാഗമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ള പെരിയ മഹാത്മ ബഡ്‌സ് സ്‌കുളിലെ കുട്ടുകള്‍ക്ക് വേണ്ടിയാണ് ഇന്നലെ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ ടൂറിസം കേന്ദ്രം സന്ദര്‍ശനാനുഭവം സംഘടിപ്പിച്ചത്. പാട്ടുകള്‍ പാടിയും കഥകള്‍ ചൊല്ലിയും അവര്‍ പാര്‍ക്കിലെ മരത്തണലില്‍ ഒത്തുകൂടി. ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. 40ല്‍ പരം വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. ഹേരൂര്‍ ജിബിഎല്‍പിഎസിലെ കൃഷ്ണകുമാര്‍, അജാനൂര്‍ ജിഎച്ച്എസ്എസിലെ മോഹനന്‍ മാസ്റ്റര്‍, പ്രവീണ്‍ രാജ് നേതൃത്വം നല്‍കി. ബിആര്‍ഡിസി മാനേജിങ് ഡയറക്ടര്‍ ടി കെ മന്‍സൂര്‍ സംബന്ധിച്ചു. 27 മുതല്‍ തുടങ്ങിയ പരിപാടി നാളെ സമാപിക്കും. നാളെ വിവിധ പാലിയേറ്റീവ്, വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ബേക്കല്‍ ബീച്ച് ഫോര്‍ട്ട് സന്ദര്‍ശനാനുഭവം സംഘടിപ്പിക്കും. നാട്ടറിവ് പാട്ടുകാരന്‍ സുഭാഷ് അറുകരയും സംഘവും അവതരിപ്പിക്കുന്ന പഴമയുടെ പാട്ടുകള്‍ അരങ്ങേറും. തുടര്‍ന്ന് ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന കൂട്ടായ്മ സംഘടിപ്പിക്കു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day