|    Jun 25 Sun, 2017 7:26 am
FLASH NEWS
Home   >  News now   >  

വട്ടം കറക്കി അഞ്ഞൂറാന്‍, പമ്പിലേക്കോടി ജനം, പരിധിവച്ച് പമ്പുകാര്‍

Published : 9th November 2016 | Posted By: G.A.G

pump

കണ്ണൂര്‍: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവായതോടെ കൈവശമുള്ള നോട്ടുകള്‍ മാറുവാന്‍ ജനങ്ങള്‍ നെട്ടോട്ടമോടുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ ത്തരമൊരു നടപടിയുണ്ടായതിനാല്‍ എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും നിശ്ചയമില്ല. പെട്രോള്‍ പമ്പുകളില്‍ നോട്ട് മാറിക്കിട്ടും എന്ന ധാരണയില്‍ വണ്ടിയില്ലാത്തവര്‍ പോലും കുപ്പികളുമായി പമ്പുകളിലേക്കോടിയെത്തിയതോടെ പമ്പുകാരും നിസ്സഹായരായി. പല പെട്രോള്‍ പമ്പുകളിലും, 500, 1000 രൂപ നോട്ടുകള്‍ എടുക്കുന്നില്ലെന്ന് ഇതോടെ പരാതിയുയര്‍ന്നു. നൂറു രൂപയ്ക്കും മറ്റും പെട്രോളടിച്ച് 500 മാറാനെത്തിയവരോട്  രൂപയുമായെത്തിയവരോട്  കുറഞ്ഞത് 300 രൂപക്ക് എങ്കിലും പെട്രോള്‍ വാങ്ങിയാലേ നോട്ട് മാറി നല്‍കൂ എന്ന് പമ്പുകാര്‍ നിബന്ധന വച്ചു. ഇത്തരത്തില്‍ നിര്‍ബന്ധിച്ച് എണ്ണ അടിപ്പിച്ചത് ചിലയിടങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി. അതിനിടെ കയ്യിലുള്ള പണം മാറി വീട്ടുസാധനങ്ങള്‍ മുതല്‍ മൊബൈല്‍ റീച്ചാര്‍ജ് വരെയുള്ള ദൈനംദിന ആവശ്യങ്ങള്‍ എങ്ങിനെ നിറവേറ്റുമെന്നറിയാതെ ജനങ്ങള്‍ വലയുകയാണ്. കാശു കയ്യിലുണ്ടായിട്ടും പലര്‍ക്കും കടകളില്‍ കടം പറയേണ്ടി വന്നു. ബസ്സുകളില്‍ കയറും മുന്‍പു തന്നെ കണ്ടക്ടര്‍മാര്‍ അഞ്ഞൂറും ആയിരവും തരരുതെന്ന് വിളിച്ചു പറയുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക