|    Jun 24 Sat, 2017 5:37 pm
FLASH NEWS

വടുതല ജങ്ഷനില്‍ അപകടം വര്‍ധിക്കുന്നു

Published : 2nd December 2016 | Posted By: SMR

പൂച്ചാക്കല്‍: റോഡിന്റെ തകര്‍ച്ച മൂലം വടുതല ജങ്ഷനില്‍ അപകടം വര്‍ധിക്കുന്നു. പുതിയപാലം മുതല്‍ ആയിരത്തെട്ട് വരെയുള്ള ഭാഗമാണ് തകര്‍ന്നിരിക്കുന്നത്. ടാറിങ് പൂര്‍ണമായും ഇളകി മാറിയിരിക്കുകയാണ്. വടുതല ജമാഅത്ത് സ്‌കൂള്‍, ജങ്ഷന്‍ എന്നിവിടങ്ങളില്‍ കാല്‍നട യാത്രപോലും അസാധ്യമായ നിലയില്‍ തകര്‍ന്നിരിക്കുകയാണ്. മഴ സമയങ്ങളിലാണ് ഈ റോഡിലൂടെയുള്ള യാത്ര ഏറ്റവും ദുഷ്‌കരമാവുന്നത്്. സ്വകാര്യ ബസ്സുകളടക്കം നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്ന്് പോവുന്നത്്. ഇരു ചക്രവാഹന യാത്രക്കാരാണ് അപകടത്തിന് ഇരയാകുന്നവരില്‍ അധികവും. കുഴികണ്ട് പെട്ടെന്ന് വാഹനം വെട്ടിക്കുമ്പോള്‍ അപകടത്തില്‍പെടുകയാണ് പതിവ്. എന്നാല്‍ ഇന്ന് മുതല്‍ അരൂര്‍ക്ഷേത്രം മുതല്‍ നിര്‍മാണം തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക