|    Aug 17 Fri, 2018 5:37 am

വടുതലയിലെ സിപിഎം മദ്യപസംഘത്തിന്റെ അക്രമത്തില്‍ പ്രതിഷേധം വ്യാപകം

Published : 4th August 2018 | Posted By: kasim kzm

പൂച്ചാക്കല്‍: വടുതലയിലെ സിപിഎം അക്രമത്തില്‍ പ്രതിഷേധം വ്യാപകം. വടുതല അബ്‌റാര്‍ ഓഡിറ്റോറിയത്തില്‍ സിപിഎം നടത്തിയ ശില്‍പ്പശാലയില്‍ പങ്കെടുത്ത ശേഷം മദ്യപിച്ചെത്തിയ പ്രവര്‍ത്തകരാണ് പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്.
വാഹനങ്ങളടക്കം തടഞ്ഞ് നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അക്രമം. പ്രദേശത്ത് സംഘര്‍ഷം നടത്താന്‍ കഴിഞ്ഞ കുറേനാളുകളായി സിപിഎമ്മിലെ തീവ്രഹിന്ദുത്വ നിലപാടുള്ളവര്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തെ സമൂഹത്തില്‍ മോശമായി ചിത്രീകരിക്കുന്നതിനും ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമാകാം കഴിഞ്ഞ ദിവസം സിപിഎം നടത്തിയ ഏകപക്ഷീയ അക്രമണമെന്ന് കരുതുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചില വാര്‍ഡുകളില്‍ ബിജെപി പിന്തുണ സിപിഎമ്മിന് ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സിപിഎം അക്രമത്തെ വടുതലയിലെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ ഇവിടുത്തെ മുസ്്‌ലിം സഖാകളെ മുന്‍നിര്‍ത്തി മുഖം രക്ഷിക്കാന്‍ ഒരുങ്ങുകയാണ് സിപിഎം നേതൃത്വം. വടുതലയിലെ തൂമിയ ഹോട്ടലിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അക്രമണത്തില്‍ അരൂക്കുറ്റി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. കടയില്‍കയറി അസഭ്യം പറയുകയും കൗണ്ടറിലെ കംപ്യൂട്ടര്‍ വലിച്ചെറിയുകയും ചെയ്തത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സി കെ അഷ്‌റഫ് പറഞ്ഞു. വടുതല ജങ്ഷനിലെ ചില വ്യാപാരികളെ വര്‍ഗീയവാദികള്‍ എന്ന് സിപിഎം നേതാവ് വിളിക്കുകയുമുണ്ടായി.
സമാധാനപരമായി കച്ചവടം നടത്തുന്നവര്‍ക്കെതിരെ ഇത്തരം സംഭവങ്ങള്‍ തുടര്‍ന്നാള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss