|    Jul 22 Sun, 2018 8:11 pm
FLASH NEWS

വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റില്‍

Published : 15th September 2017 | Posted By: fsq

 

വൈപ്പിന്‍: വടിവാളുമായി രാത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വീടുകളുടെ ഗേറ്റുകള്‍ അടിച്ചു തകര്‍ക്കുകയും സ്ത്രീകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത യുവാവിനെ ഞാറക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. ഞാറക്കല്‍ വാടക്കല്‍ ജൂഡ്(23) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ഞാറക്കല്‍ പോലിസ് സ്റ്റേഷനു പടിഞ്ഞാറു ഭാഗത്തായിരുന്നു സംഭവം. ഈ ഭാഗത്തെ രണ്ട് വീടുകളുടെ ഗേറ്റ് തല്ലിത്തകര്‍ത്ത യുവാവ് വടിവാളുമായി നാട്ടുകാരെ വെല്ലുവിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഇതിനിടയില്‍ സ്ത്രീകള്‍ക്ക് നേരെ ഇയാള്‍ നഗ്നത പ്രദര്‍ശനവും നടത്തിയെന്ന് പോലിസ് പറഞ്ഞു. സംഭവമറിഞ്ഞെ സ്ഥലത്തെത്തിയ ഞാറക്കല്‍ എസ്‌ഐ ആര്‍ രഗീഷ്‌കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നേരത്തെ പോലിസിനെ ആക്രമിച്ച കേസിലെ പ്രതികൂടിയാണ് അറസ്റ്റിലായ ജൂഡ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss