|    Nov 24 Fri, 2017 4:56 pm
FLASH NEWS

വടവന്നൂരില്‍ വസ്തു സാമ്പത്തിക തര്‍ക്കം; എട്ടുപേര്‍ക്കു പരിക്ക്‌

Published : 13th November 2017 | Posted By: fsq

 

കൊല്ലങ്കോട്: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. വടവന്നൂര്‍ പള്ളം സ്വദേശി അനിരുദ്ധനെയാണ് ഒരു സംഘം ആക്രമിച്ചത്. അക്രമണത്തിനു പിന്നില്‍ കൊട്ടേഷന്‍ സംഘമാണെന്നാണ് ആരോപണം.  ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. അക്രമിസംഘം അനിരുദ്ധന്റെ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തുകയും വീടിനോട്് ചേര്‍ന്ന വേലി വെട്ടിനശിപ്പിക്കുകയും ചെയ്്തു. ഇതിനു പുറമേ സംഘം വാഴ, തെങ്ങ് എന്നിവ നശിപ്പിക്കുയും ചെയ്തു. ഇതു തടയാന്‍ ശ്രമിക്കുന്നകതിനിടെ അനിരുദ്ധനെ മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഓടിയെത്തിയ അയല്‍വാസികളായ ഹനീഫ, ചന്ദ്രന്‍  എന്നിവര്‍ക്കും മര്‍ദനമേറ്റായും പരാതിയുണ്ട്. എന്നാല്‍ അനിരുദ്ധനില്‍ നിന്ന് 2014ല്‍ 32 ലക്ഷം രൂപയ്ക്ക് വസ്തു രജിസ്റ്റര്‍ ചെയ്തു വാങ്ങിയിരുന്നു. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ നായര്‍ എന്നയാള്‍ക്കാണ് വസ്തു രജിസ്റ്റര്‍ ചെയത് നല്‍കിയത്. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വീട്ടിലെത്തിയവര്‍ പ്രായമായ രക്ഷിതാക്കളെയും ഭാര്യയെയും മക്കളെയുമടക്കം ഭീഷണിപ്പെടുത്തിയെന്നും അനിരുദ്ധന്‍ ആരോപിച്ചു. സംഭവത്തില്‍ ആലത്തൂര്‍ സ്വദേശിയും ആധാരം എഴുത്തുകാരനുമായ ഹരിദാസ്, കരിപ്പോട് സ്വദേശികളായ തക്കാളി എന്ന രാജന്‍, ദാവൂദ് മുരുകന്‍ രാജന്‍ എന്നിവരെയും കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. എന്നാല്‍ കൊല്ലങ്കോട് പരിസര പ്രദേശങ്ങളിലും കൊള്ള പലിശക്കാര്‍, സ്വകാര്യ ഫൈനാന്‍സ് സ്ഥാപനങ്ങളുടെ ചൂഷണവും മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയുടെ തട്ടിപ്പുകളും വ്യാപകമാണെന്ന് ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക