|    Apr 25 Tue, 2017 4:22 am
FLASH NEWS

വടയാര്‍ പാലം മാലിന്യ നിക്ഷേപകേന്ദ്രമായി മാറുന്നെന്ന് ആക്ഷേപം

Published : 30th November 2016 | Posted By: SMR

തലയോലപ്പറമ്പ്: വൈക്കം-തലയോലപ്പറമ്പ് റോഡിലെ പ്രധാന പാലമായ വടയാര്‍ പാലം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നു. പാലത്തിന്റെ രണ്ടു നടപ്പാതയുടെ വശങ്ങളിലും കോഴി അവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് പതിവാണ്. ഇന്നലെ പ്ലാസ്റ്റിക് കൂടുകളില്‍ നിക്ഷേപിച്ച കോഴിക്കടയുടെ മാലിന്യങ്ങള്‍ തെരുവുനായ്ക്കള്‍ വലിച്ചുകീറി നടപ്പാതയിലാകെ നിരത്തി. രാത്രിയില്‍ കൊണ്ടുപോയി തള്ളിയ മാലിന്യങ്ങള്‍ ഇന്നലെ വൈകീട്ടോടെ ചീഞ്ഞുനാറാന്‍ തുടങ്ങി. കാല്‍നട യാത്രക്കാരും വാഹനങ്ങളില്‍ പോവുന്നവരും മൂക്കുപൊത്തിയാണ് പാലത്തിലൂടെ കടന്നുപോയത്. കഴിഞ്ഞ കുറേ മാസങ്ങളായി പാലത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാണ്. എന്നാല്‍ നാളിതുവരെയായി പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാവുന്നില്ല. പാലത്തില്‍ മാലിന്യങ്ങള്‍ തള്ളാതിരിക്കാന്‍ നിരീക്ഷണ കാമറകള്‍ അടിയന്തരമായി സ്ഥാപിക്കണമെന്നതാണ് നാടിന്റെ ആവശ്യം. അല്ലാത്തപക്ഷം പാലത്തില്‍ നിന്ന് മൂവാറ്റുപുഴയാറിലേക്കും മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ തുടങ്ങും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day