|    Jan 25 Wed, 2017 6:58 am
FLASH NEWS

വടമ നിറാം പാടം തോട് കാടുകയറി നശിക്കുന്നു

Published : 5th October 2016 | Posted By: Abbasali tf

മാള: മാള പഞ്ചായത്ത് എട്ട്, 17 വാര്‍ഡുകളിലുള്‍പെടുന്ന വടമ നിറാം പാടം തോട് കാട്കയറി നശിക്കുന്നു. വടമയില്‍ നിന്നും തുടക്കമിടുന്ന ഈ തോട് സംസ്ഥാന കര്‍ഷക ജേതാവ് പള്ളന്‍ ജോസഫിന്റെ 20 ഏക്കര്‍ കൃഷിയിടത്തിലൂടെ ഒഴുകി മാള ചാലില്‍ പതിക്കുന്ന നിലയിലാണുള്ളത്. 800 മീറ്റര്‍ നീളമുളള തോട് വടമ കൂനംപറമ്പിലെത്തുമ്പോള്‍ പിഡബ്ലിയുഡി റോഡിന് കുറുകെ കടന്നു പോകും. ഇവിടെ കല്‍ വര്‍ട്ട് തകര്‍ച്ചാഭീഷണി നേരിടുന്നുണ്ട്. നിറാം പാടത്തു നിന്നൊഴുകിയെത്തുന്ന വെള്ളം പുഞ്ചപാടം വൈന്തോട് വഴിയാണ് മാള ചാലിലേക്ക് ഒഴുകുന്നത്. വേനല്‍ക്കാലത്ത് വെള്ളം ഉണ്ടാകുന്നത് വിരളമാണ്. 2013-14 വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ അരലക്ഷം രൂപ ചിലവഴിച്ച് തോട് പുനരുദ്ധാരണം നടത്തി. 255 തൊഴില്‍ ദിനങ്ങളാണ് ചിലവഴിച്ചത്. 2014-15 ല്‍ 47,360 ചിലവഴിച്ചതായാണ് രേഖയിലുള്ളത്. 203 ദിനങ്ങള്‍ വേണ്ടിവന്നു. നിറാം പാടം തോട് നവീകരിക്കണമെന്ന കര്‍ഷകരുടെ മുറവിളിക്ക് ഇതുവരെ പരിഹാരമായിട്ടില്ല. തേ ാടിന്റെ ഇരുവശങ്ങളും കെട്ടി സംരക്ഷിക്കേണ്ടതുണ്ട്. മാള പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് തോട്. ജനവാസ കേന്ദ്രത്തിലെ തോട് ഒഴുകുന്ന ഭാഗങ്ങള്‍ കൈയ്യേറ്റം നടത്തിയതായി ആക്ഷേപം ഉണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക