|    May 28 Sun, 2017 5:03 am
FLASH NEWS

വടക്കേക്കാട് മേഖലയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണം നടക്കുന്നതായി പരാതി

Published : 8th October 2016 | Posted By: Abbasali tf

പുന്നയൂര്‍ക്കുളം: വടക്കേക്കാട് മേഖലയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പരാതി. വ്യക്തികളും സംഘടനകളും  അധികൃതരുടെ രേഖാമൂലമുള്ള  അനുമതി വാങ്ങാതെയാണ് കെട്ടിടങ്ങളും മതിലുകളും പണിയുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വടക്കേക്കാട് പഞ്ചായത്തിലെ കൂളിയാട്ട്പറമ്പില്‍ സംസ്ഥാന പാതയ്ക്കരികില്‍ പണിത ഷെഡ് പൊളിച്ചു നീക്കാന്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു. ഇവിടെ പൊതുസ്ഥലം കൈയേറിയാണ് നിര്‍മാണം നടത്തിയതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊമ്പത്തേല്‍പ്പടിയില്‍ നടക്കുന്ന നിര്‍മാണവും അനധികൃതമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അതേസമയം ഈ നിര്‍മാണത്തെക്കുറിച്ച് അറിയില്ലെന്നും പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന ും  പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ആല്‍ത്തറ, പുന്നൂക്കാവ്  പ്രദേശങ്ങളിലും പൊതു റോഡുകളില്‍ നിന്നു നിശ്ചിത അകലം പാലിക്കാതെ കെട്ടിടങ്ങള്‍ പണിയുന്നതായി പരാതിയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day