|    May 26 Fri, 2017 5:40 am
FLASH NEWS

വടക്കേക്കര കെഎസ്ഇബി ഓഫിസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

Published : 25th August 2016 | Posted By: SMR

പറവൂര്‍: വൈദ്യുതി ബോര്‍ഡിന്റെ വടക്കേക്കര സെക്ഷന്‍ ഓഫിസില്‍ വൈദ്യുതി വിഭാഗം വിജിലന്‍സ് സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. രാത്രിസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ജീവനക്കാരെ മദ്യപിച്ച നിലയില്‍ സ്‌ക്വാഡ് കണ്ടെത്തി. ഒരു ഓവര്‍സിയറും ലൈന്‍മാനുമാണ് ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍. ഒരു ഉപഭോക്താവ് വടക്കേക്കര സെക്ഷന്‍ ഓഫിസിലേക്ക് പലവട്ടം ഫോ ണ്‍ ചെയ്തിട്ടും എടുക്കാതിരുന്നതിനെത്തുടര്‍ന്ന് ഇയാള്‍ നേരിട്ട് സ്ഥലത്തെത്തി.
എന്നാല്‍ ഈ ഓഫിസ് അടച്ചിട്ടനിലയിലായിരുന്നു. ഉടന്‍തന്നെ വിവരം കളമശ്ശേരിയിലുള്ള വൈദ്യുതിവിഭാഗം വിജിലന്‍സിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ഓഫിസിലെത്തിയ അന്വേഷണ സംഘമാണ് ജീവനക്കാരെ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവങ്ങള്‍ രേഖകളാക്കിയതിനുശേഷം വിജിലന്‍സ് ഡിവൈഎസ്പി അസി.എന്‍ജിനീയറുമായി ബന്ധപ്പെടുകയും ചെയ്തു. ഇന്നലെ അവധിയായിരുന്നതിനാല്‍ ഇന്ന് അസി. എക്‌സി. എന്‍ജിനീയര്‍ മുഖേന ഡിവിഷന്‍ ഓഫിസിലും പെരുമ്പാവൂരിലുള്ള ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫിസിലും റിപോര്‍ട്ട് സമര്‍പിക്കുമെന്ന് അസി. എന്‍ജിനീയര്‍ പറഞ്ഞു. ജോലിക്കിടയില്‍ മദ്യപിച്ച ജീവനക്കാര്‍ക്കെതിരേ വകുപ്പുതല നടപടി ഉടന്‍തന്നെ ഉണ്ടായേക്കുമെന്നാണ് സൂചന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day