|    Jan 18 Wed, 2017 5:38 pm
FLASH NEWS

വടക്കേക്കരവാദ്യകലാ സമിതിയുടെ 20ാമത് വാര്‍ഷികാഘോഷം നടത്തി

Published : 15th August 2016 | Posted By: SMR

അന്തിക്കാട്: രാജ്യത്തിന്റെ ശ്രേഷ്ഠമായ സംസ്‌കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ലാസിക്കല്‍ കലകളുടെ ഉത്ഭവസ്ഥാനമാണ് ക്ഷേത്ര കലകളെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
അന്തിക്കാട് വടക്കേക്കര ക്ഷേത്ര വാദ്യകലാ സമിതിയുടെ  ഇരുപതാമത് വാര്‍ഷികാഘോഷവും വാദ്യകലാകാരന്‍ പഴുവില്‍ രഘുമാരാര്‍ക്ക് നല്‍കുന്ന ‘രഘൂത്തമം’ വീരശൃംഖല സമര്‍പ്പണ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേത്ര കലകളുടെ വിശുദ്ധിയ്ക്ക് ഒട്ടും കോട്ടം തട്ടാതെ ഇന്നും പരിരക്ഷിച്ചു പോരുന്നവരാണ് വാദ്യകലാകാരന്‍മാരെന്നും ക്ഷേത്ര വാദ്യകല അഭ്യസിപ്പിക്കുന്നതില്‍ നെടുനായകത്വം വഹിച്ച് ഈ രംഗത്ത് നിരവധി മേള കലാപ്രതിഭകളെ വാര്‍ത്തെടുക്കുവാന്‍ രഘു മാരാര്‍ക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അന്തിക്കാട് ഹൈസ്‌കൂളിലെ പ്രത്യേകം സജ്ജമാക്കിയ കൂട്ടാല പട്ടത്ത് ദാമോദരന്‍ നഗറില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വാദ്യകലാ സമിതി രക്ഷാധികാരി കെ പി നാരായണന്‍ അധ്യക്ഷനായി. കെ പി ദാമോദരന്‍ സ്മാരക താളവാദ്യ കലാനിധി പുരസ്‌കാരം സി എന്‍ ജയദേവന്‍ എംപി കുറുംകുഴല്‍ വിദ്വാന്‍ കീഴൂട്ട് നന്ദനന് സമര്‍പ്പിച്ചു.
രഘുമാരാരുടെ ചിത്രം ആലേഖനം ചെയ്ത തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും എംപി നിര്‍വ്വഹിച്ചു. എംഎല്‍എമാരായ കെ രാജന്‍, ഗീതാഗോപി, മുരളി പെരുനെല്ലി എന്നിവര്‍ പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, കലാനിലയം കുഞ്ചുണ്ണി ആശാന്‍, മീത്തില്‍ നാരായണന്‍കുട്ടി മാരാര്‍ തുടങ്ങിയ ഗുരുക്കന്‍മാരെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. പഴുവില്‍ രഘു മാരാര്‍ ഗരുനാഥന്‍മാര്‍ക്ക് സുവര്‍ണ്ണ മുദ്ര സമര്‍പ്പണം നടത്തി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എം കിഷോര്‍ കുമാര്‍, ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വളളൂര്‍, പഞ്ചായത്ത് അംഗം എ വി ശ്രീവത്സന്‍, വാദ്യകലാ സമിതി പ്രസിഡന്റ് അന്തിക്കാട് പദ്മനാഭന്‍, എ കെ ജയകൃഷ്ണന്‍, എം രാജേന്ദ്രന്‍, ഇ രമേശന്‍, പി എന്‍ സുജയ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക