|    Oct 20 Sat, 2018 12:11 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം

Published : 25th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ബിഹാര്‍, ഒഡീഷ, അസം, പശ്ചിമ ബംഗാള്‍, ത്രിപുര, ഹരിയാന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഭൂചലനം. ആളപായമില്ല. വൈകീട്ട് 4.04ഓടെയാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. മ്യാന്‍മറിലെ ചൗക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കൊല്‍ക്കത്ത, പട്‌ന, ഗുവാഹത്തി എന്നിവിടങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരായി വീടിനു പുറത്തേക്കോടി. ബിഹാറിലെ ദര്‍ബംഗ, മധുബനി, മുസഫര്‍പൂര്‍, സീതാമര്‍ഹി എന്നിവിടങ്ങളിലും ഒഡീഷയിലെ കട്ടക്ക്, പരദീവ്, ജഗത്‌സിങ്, ഭദ്രക്, കിയോന്‍ജര്‍, ഹരിയാനയിലെ ഗുഡ്ഗാവ്, മനേസര്‍, ഭോന്‍ദി എന്നിവിടങ്ങളിലുമായിരുന്നു ഭൂചലനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss