|    Oct 20 Fri, 2017 9:47 pm
FLASH NEWS
Home   >  Kerala   >  

വടക്കാഞ്ചേരി ഹൈവേ കവര്‍ച്ചാ ശ്രമ കേസിലെ മൂന്നുപേര്‍ അറസ്റ്റില്‍

Published : 13th July 2017 | Posted By: shins

വടക്കാഞ്ചേരി: വടക്കാഞ്ചേരി ഷൊര്‍ണ്ണൂര്‍ ഹൈവേയില്‍ ദമ്പതികളെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് തൃശ്ശൂര്‍ പുത്തൂര്‍ മരത്താക്കര ചൂണ്ടയില്‍ വീട്ടില്‍ ബാബുരാജ് (37) എന്ന ബുള്ളറ്റ് ബാബു, കൂട്ടാളികളായ മണ്ണുത്തി ചുവന്നമണ്ണ് സ്വദേശികളായ കളത്തിങ്കല്‍ വീട്ടില്‍ ഷമീര്‍ എന്ന ബെല്‍റ്റ് ഷെമീര്‍, മനവളപ്പില്‍ വീട്ടില്‍ ബേബി മകന്‍ ഡെന്നി എന്നിവരെ വടക്കാഞ്ചേരി ഇന്‍സ്‌പെക്ടര്‍ ടി എസ് സിനോജും സംഘവും നൈറ്റ് പട്രോളിങിനിടെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് പറവൂരില്‍ നിന്നും പാലക്കാട്ടേയ്ക്ക് പോകുകയായിരുന്ന ദമ്പതികളെ മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും പ്രതികള്‍ കവര്‍ച്ച ചെയ്തത്. ജൂലൈ 10ന് പുലര്‍ച്ചെ പറവൂരിലെ ഭാര്യവീട്ടില്‍ നിന്നും പാലക്കാട്ടേയ്ക്ക് പോകുകയായിരുന്ന പാലക്കാട് സ്വദേശികളായ ദമ്പതികളെയാണ് മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കൈവശമുളള ആഭരണങ്ങളും പണവും  കവര്‍ച്ച ചെയ്തത്. പാലക്കാട്ടേക്ക് പോകുന്ന വഴിയില്‍ വടക്കാഞ്ചേരി പാര്‍ലിക്കാടിനടുത്ത് വെച്ച് കാര്‍ കേടുവന്നതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തേയ്ക്ക് ബൈക്കില്‍ വന്ന പ്രതികള്‍ സഹായിക്കാനെന്ന ഭാവത്തില്‍ വന്നാണ് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്. സംഭവത്തില്‍ ദമ്പതികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്ത് തുടര്‍ന്നുള്ള വിശദമായ ചോദ്യം ചെയ്യലില്‍ ഒന്നാംപ്രതി ബാബുരാജ് കേരളത്തിലെ വിവിധ ജില്ലകളിലായി കവര്‍ച്ചാ, ഭവനഭേദനം, കളവ് തുടങ്ങി 36 ഓളം കേസുകളില്‍ പ്രതിയാണെന്നും ഒമ്പതോളം പോലിസ് സ്‌റ്റേഷനുകളില്‍ കവര്‍ച്ച നടത്തിയ കേസുകളില്‍ 8 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്നും അറിവായിട്ടുണ്ട്. 2ാം പ്രതി ഷെമീര്‍ തൃശ്ശൂര്‍ ഈസ്റ്റ്, അന്തിക്കാട്, മണ്ണുത്തി പോലിസ് സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക