|    Dec 18 Mon, 2017 10:21 pm
FLASH NEWS
Home   >  Kerala   >  

വടക്കാഞ്ചേരി പീഡനക്കേസ്: തെളിവില്ലെന്ന് പോലീസ്

Published : 23rd November 2016 | Posted By: mi.ptk

rape

തൃശ്ശൂര്‍: സിപിഎം കൗണ്‍സിലര്‍ പിഎന്‍ ജയന്തന്‍ അടക്കം നാല് പേര്‍ ആരോപണ വിധേയരായ വടക്കാഞ്ചേരി പീഡനകേസില്‍ തെളിവില്ലെന്ന് പോലീസ്. പീഡനം നടന്നു എന്ന് പറയുന്ന സ്ഥലം കണ്ടെത്താനോ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനോ സാധിക്കാത്ത സാഹചര്യത്തില്‍ യുവതിയുടെ പരാതിയിന്‍മേല്‍ നടപടിയെടുക്കാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പീഡിപ്പിക്കപ്പെട്ടതായി യുവതി ആരോപണമുന്നയിച്ചതിന് പിന്നാലെ അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തുകയും കോടതിയില്‍ 164 പ്രകാരം രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പീഡനം നടന്നതായി യുവതി പറഞ്ഞ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് സമീപമുള്ള സ്ഥലം കണ്ടെത്താന്‍ യുവതിയുമായി ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.സംഭവം നടന്ന് രണ്ട് വര്‍ഷമായതിനാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനും സംഘത്തിനായില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കേണ്ടെന്ന നിലപാടില്‍ അന്വേഷണ സംഘം എത്തിയത്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പീഡനവിവരം പുറത്തുവന്നത്. പിന്നീട് പത്രസമ്മേളനത്തിലൂടെ പീഡനത്തിനിരയായ യുവതിയും ഭര്‍ത്താവും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയായിരുന്നു. സംഭവം നടന്നതിന് ശേഷം പരാതി നല്‍കിയപ്പോള്‍ പോലീസുകാര്‍ വളരെ മോശമായി പെരുമാറിയെന്നും കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചുമെന്നും യുവതി പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.സിപിഎം ഏരിയാ സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പിഎന്‍ ജയന്തന്‍, ജയന്തന്റെ സഹോദരന്‍ ജിനേഷ്, ബിനീഷ്, ഷിബു എന്നിവര്‍ ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ജയന്തന്‍ ആരോപണം നിഷേധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss