|    Feb 20 Mon, 2017 3:00 pm
FLASH NEWS

വടക്കാഞ്ചേരി പീഡനക്കേസ്: സിഐ മണികണ്ഠനെതിരേ കൂടുതല്‍ പരാതികള്‍

Published : 7th November 2016 | Posted By: SMR

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയായ യുവതിയോട് മോശമായി പെരുമാറിയ സിഐ മണികണ്ഠനെതിരേ നിരവധി പരാതികള്‍ ഉയരുന്നു. പരാതിയുമായി സ്റ്റേഷനില്‍ എത്തിയവര്‍ക്ക് സിഐയുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവങ്ങള്‍ അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ടി പാര്‍വതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. നിരവധി പരാതികള്‍ ഉയര്‍ന്നുവന്നതോടെ ഇവയെല്ലാം ക്രോഡീകരിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍വതി.
ഇതിനായി ഫേസ്ബുക്ക് വഴി കാംപയിന്‍ ആരംഭിച്ചിട്ടുണ്ട്. പരാതിയുള്ളവര്‍ക്ക് രീാുഹമശിെേമഴമശിേൊമിശസമിറമിരശ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ അറിയിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികള്‍ ഒരുമിച്ച് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറാനാണ് തീരുമാനം. നടപടിയെടുത്ത് സിഐയെ പുറത്താക്കണമെന്നാവും ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടുക.
വടക്കാഞ്ചേരി പീഡനക്കേസ് വിവാദമായതോടെ പേരാമംഗലം സിഐ മണികണ്ഠനില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ മറ്റു പലരും തന്നോട് പങ്കുവച്ചതായി പാര്‍വതി പറയുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു മടങ്ങിവന്ന യുവാവിനോട് അമ്മയുടെ പേരു പറഞ്ഞുള്ള അശ്ലീല പദപ്രയോഗം നടത്തിയത് ഉള്‍െപ്പടെ പലരും പല അനുഭവങ്ങളും പറഞ്ഞു. എന്നാല്‍, പേരു വച്ച് പരാതിപ്പെടാന്‍ ഇവരില്‍ പലരും മടിക്കുകയാണ്. തങ്ങള്‍ തൃശൂര്‍ക്കാരാണ് എന്നാണ് ഇവരെല്ലാം പറഞ്ഞത്.
എന്നാല്‍, സിഐയില്‍ നിന്നുണ്ടായ ദുരനുഭവം പരസ്യമാക്കി തൃശൂര്‍ സ്വദേശിനി ശോഭ ബാലമുരളി രംഗത്തുവന്നിട്ടുണ്ട്. തന്റെ സഹോദരനെയും 21 വയസ്സുള്ള അദ്ദേഹത്തിന്റെ മകളെയും 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ആക്രമിച്ചവരെക്കുറിച്ച് പരാതിപ്പെടാന്‍ ഒക്ടോബര്‍ 6നു രാത്രി 2ന് സ്റ്റേഷനിലെത്തിയ ഇവരെ സിഐ തെറിപറഞ്ഞ് അശ്ലീല ആംഗ്യം കാണിച്ചുവത്രേ. വനിതാ വില്ലേജ് ഓഫിസറും ഇവരുടെ ഭര്‍ത്താവും വനിതാ അഭിഭാഷകയും പരാതിക്കാരിക്ക് ഒപ്പമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് പരാതി എഴുതിയെങ്കിലും എസിപി തൊഴുത് മാപ്പ് അപേക്ഷിച്ചതിനാല്‍ പരാതിപ്പെട്ടില്ല. വടക്കാഞ്ചേരി വിഷയത്തില്‍ ഇരയ്ക്ക് നേരിട്ട ദുരനുഭവം അറിഞ്ഞപ്പോഴാണ് വീണ്ടും പരാതി നല്‍കാന്‍ ഇവര്‍ തയ്യാറായതെന്നും പാര്‍വതി ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.
ഇതുപോലെ പലര്‍ക്കും പരാതിയുണ്ടാവും. പേരു വച്ച് പരാതി പറയാന്‍ താല്‍പര്യമുള്ളവര്‍ ഇ-മെയില്‍ ഐഡിയിലേക്ക് എഴുതുക. ഈ ആഴ്ച തന്നെ പരാതി കൊടുക്കേണ്ടതിനാല്‍ മറുപടികള്‍ വേഗം വേണമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റ് എല്ലാവരും ഷെയര്‍ ചെയ്യണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. ഈ ഐഡിയിലേക്ക് വന്ന അഭിപ്രായങ്ങളും പാര്‍വതി പോസ്റ്റ് ചെയ്തിട്ടുണ്ട്. സിഐക്കെതിരേ നടപടി വേണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. സിനിമാ പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മിയും പാര്‍വതിയും ചേര്‍ന്നാണ് വടക്കാഞ്ചേരി പീഡനക്കേസ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 331 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക