|    Apr 26 Wed, 2017 3:28 pm
FLASH NEWS

വടക്കാഞ്ചേരി പീഡനം: രാധാകൃഷ്ണനെ തള്ളി സംസ്ഥാന നേതൃത്വവും

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: പീഡനത്തിനിരയായ സ്ത്രീയുടെ പേരു വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെ കേന്ദ്രനേതാക്കള്‍ക്കു പിന്നാലെ സംസ്ഥാന ഘടകവും തള്ളി. രാധാകൃഷ്ണന്‍ ഇരയുടെ പേര് പറയരുതായിരുന്നുവെന്നും വിഷയത്തില്‍ സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
കേരളപ്പിറവിയുടെ വജ്രജൂബിലിയുമായി ബന്ധപ്പെട്ട് പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി കേസരി ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യെച്ചൂരി പറഞ്ഞതിനപ്പുറം സംസ്ഥാന നേതൃത്വത്തിന് മറ്റൊരു അഭിപ്രായമില്ല. രാധാകൃഷ്ണനെതിരേ നിയമനടപടികള്‍ തുടങ്ങിയതായാണ് അറിയുന്നത്. അതിന്റെ കാര്യങ്ങള്‍ നോക്കിയശേഷം തീരുമാനമെടുക്കും. രാധാകൃഷ്ണന്‍ എന്തോ കുഴപ്പങ്ങള്‍ കാട്ടി എന്ന തരത്തിലാണ് വാര്‍ത്ത വരുന്നത്. ഇതു പ്രശ്‌നത്തെ വഴിതിരിച്ചുവിടാനേ ഉപകരിക്കൂ. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വടക്കാഞ്ചേരി സംഭവമുണ്ടായത്. അന്നു പരാതി നല്‍കിയിട്ട് കാര്യമില്ലെന്ന് അവര്‍ക്കു തോന്നിയിരിക്കാം. ഇപ്പോള്‍ നടക്കുന്ന ഭരണത്തില്‍ അവര്‍ നീതി പ്രതീക്ഷിക്കുന്നുണ്ട്. പാര്‍ട്ടി അധികാരത്തിലുള്ളപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ശ്രദ്ധയുണ്ടാവണമെന്നും കോടിയേരി പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day