|    Jun 29 Thu, 2017 12:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വടക്കാഞ്ചേരി പീഡനം: യുവതി സ്ഥിരം പരാതിക്കാരിയാണെന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍

Published : 9th November 2016 | Posted By: SMR

തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരേ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ രംഗത്ത്. മകനും മരുമകളും സ്ഥിരം പരാതിക്കാരാണെന്നും പണത്തിനുവേണ്ടി എന്ത് ചെയ്യാനും മടിക്കാത്തവരാണെന്നും തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ആരോപിച്ചു.
പരാതിക്കാരി ഭര്‍ത്താവിനെതിരേതന്നെ വിവിധ പോലിസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയതായി അറിയാം. തങ്ങളുടെ സ്വത്ത് തട്ടിയെടുക്കാന്‍ പലതവണ ഇവര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ സപ്തംബര്‍ 25ന് മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതി നിലവിലുണ്ട്. എന്നാല്‍, ജയന്തന്റെ കൈയില്‍ നിന്ന് മൂന്നര ലക്ഷം രൂപ മകന്‍ വാങ്ങിയതായി അറിയില്ല. മകന്‍ ആരോടെങ്കിലും പണം വാങ്ങിയാല്‍ തിരിച്ചുകൊടുക്കാറുമില്ല. ആരുടെയെങ്കിലും സമ്മര്‍ദപ്രകാരമല്ല തങ്ങള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നത്. ജയന്തിനെ ഒരുതവണ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അയാളുടെ വീട്ടുകാരൊന്നും ഇതേവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും മറ്റൊരു കുടുംബം കൂടി നശിക്കരുതെന്ന് കരുതിയാണ് കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നും അവര്‍ പറഞ്ഞു.
മകന്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ഒരു ദിവസം പാവപ്പെട്ടവളെന്ന് പറഞ്ഞ് കൊണ്ടുവന്ന പെണ്‍കുട്ടിയെ പിന്നീട് കൂടെ താമസിപ്പിക്കുകയായിരുന്നു. എറണാകുളത്തു വച്ചാണ് പരുമ്പടപ്പ് സ്വദേശിയായ അവളെ കൂടെ കൂട്ടിയത്. സാമ്പത്തിക ഇടപാടുകളും മറ്റുമായി ബന്ധപ്പെട്ട് രാത്രിയില്‍ വിവിധ സ്റ്റേഷനുകളില്‍ പോയി കേസ് കൊടുക്കുക മരുമകളുടെ പതിവാണെന്നും ഇവര്‍ പറയുന്നു.
കേസില്‍ അന്വേഷണം നടത്തി യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക