|    Aug 23 Wed, 2017 8:01 am
Home   >  Todays Paper  >  Page 5  >  

വടക്കാഞ്ചേരി പീഡനം: പരാതിക്കാരിയുടെ മൊഴി ചോര്‍ത്തുന്നുവെന്ന് എംഎല്‍എ

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി ചോര്‍ത്തുന്നുവെന്നാരോപിച്ച് അനില്‍ അക്കര എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി. മൊഴി ചോര്‍ത്തി കേസന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എംഎല്‍എ പരാതിയില്‍ ചൂണ്ടിക്കാട്ടി. പോലിസ് അസോസിയേഷന്‍ സംസ്ഥാന ജന. സെക്രട്ടറി സി ആര്‍ ബിജുവിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ലിസ്റ്റിലുള്ളവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കേസിന്റെ വിവരങ്ങള്‍ യഥാസമയം മനസ്സിലാക്കുന്നതിനും പ്രതിസ്ഥാനത്തുള്ളവരെയും അട്ടിമറിക്ക് കൂട്ടുനിന്നവരെയും രക്ഷപെടുത്താനുമാണ് ബിജു തയ്യാറാക്കിയ ലിസ്റ്റിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞദിവസം നടന്ന മൊഴിയെടുപ്പിലെ വിവരങ്ങള്‍ നിമിഷങ്ങള്‍ക്കകം ബിജു ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ചെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ സിഐ എലിസബത്ത്, വനിതാ സിപിഒ പ്രിയ എന്നിവരാണ് മൊഴിയെടുത്തത്. പൂങ്കുഴലി അറിയാതെ മറ്റു വനിതാ ഉേദ്യാഗസ്ഥര്‍ മൊഴി ചോര്‍ത്തിയെന്നാണ് ആരോപണം. മൊഴിയെടുക്കുന്ന സമയം സിഐ എലിസബത്തിന്റെ ശരീരഭാഷ സംശയാസ്പദമായിരുന്നു. പ്രിയയെ സംഘത്തിലുള്‍പ്പെടുത്തിയത് യഥാസമയം കേസിന്റെ വിവരങ്ങള്‍ ലഭിക്കാനാണ്. ഇവരുടെ മൊബൈല്‍ കോള്‍ലിസ്റ്റ് പരിശോധിക്കണം.
പോലിസ് അസോ. ജന. സെക്രട്ടറി സി ആര്‍ ബിജു, ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്‍ എന്നിവരുടെ ഫോണ്‍കോള്‍ ലിസ്റ്റുകളും പരിശോധിക്കണം. കേസിലെ പ്രതികളുടെ സ്വാധീനവലയത്തിലുള്ള അന്വേഷണസംഘാംഗങ്ങളെ അടിയന്തരമായി മാറ്റി പരിപൂര്‍ണ വിശ്വാസമുള്ള അംഗങ്ങളെ നിയമിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക