|    Jun 28 Wed, 2017 4:11 pm
FLASH NEWS
Home   >  Kerala   >  

വടക്കാഞ്ചേരി പീഡനം: ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു;രാധാകൃഷ്ണന് സമന്‍സ്

Published : 5th November 2016 | Posted By: mi.ptk

rape-thrissur
തിരുവനന്തപുരം:തൃശ്ശൂര്‍ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം ഉന്നയിച്ച ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
അതിനിടെ, ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന് കമ്മീഷന്‍ സമന്‍സ് അയച്ചു. നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം സമന്‍സ് അയച്ചത്.
കേസില്‍ ആരോപണ വിധേയനായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പിഎന്‍ ജയന്തനെതിരായ നടപടിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കെ രാധാകൃഷ്ണന്‍ യുവതിയുടെ പേര് വെളിപ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക