|    Nov 23 Thu, 2017 11:15 am
FLASH NEWS
Home   >  Kerala   >  

വടക്കാഞ്ചേരി കൂട്ടബലാത്സംഗം:പൊലീസിന് വീഴ്ച പറ്റിയെന്ന് ഐജി

Published : 4th November 2016 | Posted By: mi.ptk

rape-thrissur

തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഐജി. കേസിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റേഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത്തരത്തില്‍ ഒരു വിശദീകരണമുണ്ടായത്. ഉന്നത രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്ന കേസായതിനാല്‍ പൊലീസ് കുറേക്കൂടി കാര്യക്ഷമതയും ജാഗ്രതയും പ്രകടിപ്പിക്കണമായിരുന്നു. കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. പോലീസ് കേസ് ഗൗരവമായി എടുത്തില്ല എന്നീ വിമര്‍ശങ്ങളും യോഗത്തിലുണ്ടായി.

കൂട്ട ബലാത്സംഗം സംബന്ധിച്ച പരാതിയില്‍ പേരാമംഗലം സിഐ ഉചിതമായ നടപടി സ്വീകരിച്ചില്ലെന്ന ഐജിയുടെ കണ്ടെത്തലിനെ തുടര്‍ന്ന്  അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പേരാമംഗലം സി.ഐയെ മാറ്റി ഗുരുവായൂര്‍ എ.സി.പിക്ക് അന്വേഷണ ചുമതല നല്‍കി. തിരുത്തല്‍ നടപടിയുടെ ഭാഗമാണിത്. പുതിയ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തും.തൃശൂര്‍ റേഞ്ച് ഐ.ജി അജിത് കുമാര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക