|    May 20 Sun, 2018 11:24 pm

വടക്കാഞ്ചേരിയിലും സമീപപ്രദേശങ്ങളിലും മോഷണം വ്യാപകം

Published : 5th May 2018 | Posted By: kasim kzm

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലും സമീപപ്രദേശങ്ങളിലും മോഷണം വ്യാപകമായി. ഏതാനും ദിവസം മുമ്പ് ഏങ്കക്കാടും മാരത്ത്കുന്നും ഒമ്പത് വീടുകളില്‍ മോഷണം നടന്നിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിയ്ക്കുന്നതിനിടയിലാണ് ഇന്നലെ വടക്കാഞ്ചേരി ടൗണില്‍ രണ്ടു കടകള്‍ കുത്തിതുറന്ന് പണം മോഷ്ടിച്ചത്.
വടക്കാഞ്ചേരി പടിഞ്ഞാറ്റുമുറി ഞാറകുളങ്ങര ശങ്കരനാരായണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പാലും പാലുല്‍പന്നങ്ങളും വില്‍പന നടത്തുന്ന കട കുത്തിതുറന്ന് 8000 രൂപ കവര്‍ച്ച ചെയ്തു.
തൊട്ടടുത്തുള്ള റെഡിമെയ്ഡ് കടയില്‍ നിന്നും തുണിയും മോഷ്ടിച്ചിട്ടുണ്ട്. മോഷണങ്ങള്‍ പെരുകിയ സാഹചര്യത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് ഓരോ പ്രദേശത്തും ജാഗ്രതാസമിതികള്‍ രൂപീകരിച്ചുവരികയാണെന്ന് വടക്കാഞ്ചേരി സിഐ പി എസ് സുരേഷ്‌കുമാര്‍ അറിയിച്ചു. പോലിസ് രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
അപരിചിതരെ വീടുകളുടെ പരിസരത്ത് കണ്ടാല്‍ പോലിസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss