|    Jul 21 Sat, 2018 1:36 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വടക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു; തെക്ക് ശക്തി കുറഞ്ഞു

Published : 20th September 2017 | Posted By: fsq

 

തിരുവനന്തപുരം: മൂന്നുദിവസമായി തുടരുന്ന മഴയുടെ ശക്തി തെക്കന്‍ കേരളത്തില്‍ കുറഞ്ഞു. മധ്യകേരളത്തില്‍ ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയുണ്ടായപ്പോള്‍ വടക്കന്‍ കേരളത്തില്‍ പരക്കെ മഴ പെയ്തു. കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്നലെ ശക്തമായി മഴ പെയ്തത്. 22 വരെ കേരളത്തിലും ലക്ഷദ്വീപിലും സാമാന്യം വ്യാപകമായി മഴ പെയ്യും. നാലു ദിവസത്തിനുശേഷം മഴ വീണ്ടും ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.   മഴയെ തുടര്‍ന്ന് വ്യാപക കൃഷിനാശമാണ് സംസ്ഥാനത്തുണ്ടായത്. പലയിടത്തും റോഡുകള്‍ തകര്‍ന്നതോടെ ഗതാഗതവും താറുമാറായി. ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിനു സമീപമുള്ള റോഡ് ഇടിഞ്ഞു നാലു കടകള്‍ തകര്‍ന്നു.  വെള്ളപ്പൊക്കത്തില്‍ കുട്ടനാട്ടിലെ എടത്വാ മങ്കോട്ട ചിറ 144 ഏക്കറിലും വീയപുരം എലവന്താനം 44 ഹെക്ടറിലും മടവീഴ്ചയുണ്ടായി. അതേസമയം, തകര്‍ന്ന വയനാട് ചുരം ഗതാഗതയോഗ്യമാക്കി. മഴയുടെ ശക്തി കുറഞ്ഞെങ്കിലും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിന്റെ വേഗം ചിലയവസരങ്ങളില്‍ 45 മുതല്‍ 55 വരെ ആകുമെന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss