|    Jun 24 Sun, 2018 1:31 am
FLASH NEWS

വടക്കനാട് വന്യമൃഗശല്യം: എസ്ഡിപിഐ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു

Published : 26th May 2018 | Posted By: kasim kzm

സുല്‍ത്താന്‍ ബത്തേരി: വന്യമൃശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വടക്കനാട്ടെ വീട്ടമ്മമാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ നേതാക്കള്‍ സമരപ്പന്തലിലെത്തി. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി ഭീതിപരത്തുന്ന സാഹചര്യത്തില്‍ ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് ഒരു നാടൊന്നാകെ നടത്തുന്ന സമരത്തെ അവഗണിക്കുന്ന സമീപനം ശരിയല്ലെന്നു നേതാക്കള്‍ പറഞ്ഞു.
പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാക്കണം. പ്രദേശത്ത് ഭീതിവിതയ്ക്കുന്ന കാട്ടുകൊമ്പനെ മയക്കുവെടി വച്ച് പിടികൂടുമെന്ന വനംവകുപ്പിന്റെ ഉറപ്പ് പാലിക്കണം. ജില്ലയില്‍ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ശാശ്വതമായ പ്രശ്‌ന പരിഹാരത്തിന് പദ്ധതി തയ്യാറാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നടപ്പാക്കുന്ന പദ്ധതികള്‍ അഴിമതി മുക്തമാണെന്ന് ഉറപ്പുവരുത്തുന്നതിന് ജനകീയ മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എന്‍ ഹംസ വാര്യാട്, ജനറല്‍ സെക്രട്ടറി ടി നാസര്‍, വൈസ് പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി പോക്കര്‍, എം ടി കുഞ്ഞബ്ദുല്ല സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss