|    Aug 21 Tue, 2018 9:40 pm
FLASH NEWS

വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്

Published : 11th August 2018 | Posted By: kasim kzm

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്. 16 മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. വ്യാഴാഴ്ച രാത്രി പത്തിന് തുടങ്ങിയ കുരുക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ നീണ്ടു. ദേശീയപാത കുതിരാനില്‍ ഒരു ലോറി കേടായി നിന്നതും റോഡിന്റെ ശോച്യാവസ്ഥയുമാണ് ഗതാഗതക്കുരുക്കിനിടയാക്കിയത്.
വ്യാഴാഴ്ച രാവിലെ പാലക്കാട് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിര്‍ത്തിയിട്ട ചരക്ക് ട്രെയിലര്‍ ലോറികള്‍ ഒരുമിച്ച് വന്നതും കുരുക്ക് ഇരട്ടിക്കാനാടിയാക്കി. കേടായ ലോറി രാത്രി തന്നെ മാറ്റിയെങ്കിലും കുരുക്കിന് ശമനമുണ്ടായില്ല. തൃശൂര്‍ എസിപിയുടെ കീഴിലുള്ള എമര്‍ജന്‍സി ഫോഴ്‌സ്, ഹൈവേ പോലിസ്, പിച്ചി പോലിസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിച്ചു.
വലിയ ചരക്ക് ലോറികളും ട്രെയിലര്‍ ലോറികളും വാണിയമ്പാറ, കൊമ്പഴ എന്നിവടങ്ങില്‍ പിടിച്ചിട്ടു. വടക്കഞ്ചേരി വാളയാര്‍ ദേശീയപാതയില്‍ നിന്നും വലിയ വാഹനങ്ങളെ കടത്തിവിട്ടില്ല. ഇതിന്റെ ഭാഗമായി കണ്ണന്നൂര്‍, കുഴല്‍മന്ദം ഭാഗങ്ങളില്‍ വലിയ ലോറികള്‍ സര്‍വീസ് റോഡില്‍ പിടിച്ചിട്ടു. ഇന്നലെ രണ്ടോടെയാണ് ഗതാഗതകുരുക്കിന് അല്‍പം അയവുണ്ടായത്. മഴക്കാലം ആരംഭിച്ചതോടെ ദേശീയപാതയില്‍ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡുകളെല്ലാം വന്‍കുഴികളായി. ദേശീയപാതയുടെ വിവിധ പ്രദേശങ്ങളിലെ മണ്ണിടിച്ചിലും ഗതാഗതകുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss