|    Jan 20 Fri, 2017 11:48 pm
FLASH NEWS

വടക്കഞ്ചേരി ടൗണിലെ ഓടകള്‍ ചളിമൂടി മലിനജലം നിറഞ്ഞു

Published : 13th July 2016 | Posted By: SMR

വടക്കഞ്ചേരി: ടൗണിലുള്ള ഓടകള്‍ ചെളി മൂടിയും മലിനജലം നിറഞ്ഞും കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ പിന്നിട്ടെങ്കിലും അധികൃതര്‍ക്ക് നിസംഗത. മഴയില്‍ ഏതെങ്കിലും ഭാഗത്ത് ഓട നിറഞ്ഞു കവിഞ്ഞ് വെള്ളം റോഡിലേക്കെത്തി നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുമ്പോഴാണ് അധികൃതര്‍ ചെളി നീക്കുന്നതിനെക്കുറിച്ച് ആലോചിക്കാറുള്ളത്. എന്നാല്‍ പ്രശ്‌നമുള്ള ഭാഗത്തെ ചെളി മാത്രം നീക്കി നടപടി അവസാനിപ്പിക്കാറാണ് പതിവ്ഓടയില്‍ നിന്ന് നീക്കം ചെയ്യുന്ന ചെളിയിടുന്നത് ഓടയ്ക്കരികില്‍ തന്നെയാണ്. മഴ പെയ്യുമ്പോള്‍ ഇത് വീണ്ടും തിരിച്ച് ഓടയിലെത്തുകയാണ് പതിവ്. ഇപ്പോള്‍ മഴവെള്ളവും ഓടകളിലേക്കൊഴുക്കുന്ന മലിനജലവും ചെളിയും ചേര്‍ന്ന് കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. സ്ലാബില്ലാത്ത ഭാഗങ്ങളില്‍ രൂക്ഷമായ ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. കമ്മാന്തറ, ചന്തപ്പുര ,പ്രീമിയം മാര്‍ക്കറ്റിനു സമീപം ,ചന്ത ഭാഗം തുടങ്ങിയ സ്ഥലങ്ങളില്‍ ഓടകളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ടൗണിലുള്ള ഭൂരിഭാഗം കെട്ടിടങ്ങളില്‍ നിന്നുള്ള മലിന ജലവും ഓടയിലേക്കാണൊഴുകുന്നത്.

ഇതിനായി പലയിടങ്ങളിലും കെട്ടിടത്തിനിടയിലൂടെ ഓടയിലേക്ക് പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. മലിനജലം ഓടയിലേക്ക് തള്ളുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആരോഗ്യ വകുപ്പധികൃതര്‍ നടപടികള്‍ അവസാനിപ്പിക്കുകയാണ് പതിവ്. പ്രീമിയര്‍ മാര്‍ക്കറ്റിലും സുനിത ജങ്ഷനിലുമുള്ള കെട്ടിടത്തില്‍ നിന്ന് സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞൊഴുകുന്ന വെള്ളവും ഓടയിലേക്ക് തിരിച്ചു വിടുന്നതായി പരാതി ഉയര്‍ന്നിരുന്നു.ടൗണില്‍ സ്വര്‍ണപ്പണി നടത്തുന്ന കടയില്‍ നിന്ന് രാസവസ്തു കലര്‍ന്ന വെള്ളവും ഓടയിലേക്ക് ഒഴുക്കുന്നതായി പരാതി നിലനില്‍ക്കുന്നുണ്ട്. ഓട വൃത്തിയാക്കുന്നതിനായി പഞ്ചായത്തില്‍ പരാതി നല്‍കിയാല്‍ പൊതുമരാമത്തിനാണ് ഇതിന്റെ ഉത്തരവാദിത്വമെന്നു പറഞ്ഞ് അധികൃതര്‍ കൈയൊഴിയുകയാണ് പതിവെന്ന് നാട്ടുകാര്‍പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക